ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ശനിയാഴ്‌ച രാവിലെ 7 മുതൽ ഞായറാഴ്‌ച രാവിലെ 7 വരെ 168 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 75.958 എംസിഎം ജലം ഡാമിലേക്ക് ഒഴുകിയെത്തി. ഇതിലൂടെ 8.427 മെഗാ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. സംഭരണ ശേഷിയുടെ 91.61% വെള്ളമാണ് അണക്കെട്ടിൽ ഉള്ളത്.
നിലവിൽ 2395.76 ആണ് ഡാമിലെ ജലനിരപ്പ്. ഇന്നലെ രാവിലെ 9 മണിക്ക് 2391.16 ആയിരുന്നു ജല നിരപ്പ്. എന്നാൽ 24 മണിക്കൂർ കൊണ്ട് 4 അടിയുടെ വർധനവുണ്ടായി. നിലവിൽ ആദ്യ ജാഗ്രതാനിർദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ജലനിരപ്പ് 2396.86 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ടും 2397.86 അടിയിലെത്തിയാൽ റെഡ് അലർട്ടും നല്‍കും.