ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ജലനിരപ്പ് 141.40 അടിയായാണ് ഉയര്‍ന്നത്. തമിഴ്‌നാട് കൊണ്ടുപോവുന്ന വെള്ളത്തിന്‍റെ അളവ് ഉയര്‍ത്തിയിട്ടുണ്ട്. പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശവും നല്‍കി.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു; രണ്ടാം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു - മുല്ലപ്പെരിയാര്‍ വാര്‍ത്തകള്‍
മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്നതിന്‍റെ അളവ് തമിഴ്‌നാട് കുറച്ചതാണ് അണക്കെട്ടില്‍ ജലനിരപ്പ് ഉയരാനുള്ള പ്രധാന കാരണം
കഴിഞ്ഞ ദിവസമുണ്ടായ ന്യൂനമര്‍ദത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഭേദപ്പെട്ട മഴ ലഭിച്ചതിനാല്‍ മുല്ലപ്പെരിയാറില്‍ നിന്നു കൊണ്ടുപോവുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. സെക്കന്‍ഡില്‍ 511 ഘനയടി വെള്ളമാണ് തമിഴ്‌നാട് എടുക്കുന്നത്. അണക്കെട്ടിലേക്ക് 2,526 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്.
സ്‌പില്‍വെ വഴി വെള്ളം ഇടുക്കിയിലേക്ക് തുറന്നു വിടേണ്ട സാഹചര്യമുണ്ടായാല്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ലാ കലക്‌ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ബുധനാഴ്‌ച വൈകുന്നേരം മുല്ലപ്പെരിയാറിലെ വൃഷ്‌ടിപ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്‌തിരുന്നു. കേരളത്തില്‍ മഴ തുടരുകയും തമിഴ്‌നാട് കൊണ്ടുപോവുന്ന വെള്ളത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാതിരിക്കുകയും ചെയ്‌താല്‍, മുല്ലപ്പെരിയാര്‍ തുറക്കേണ്ടി വരും. ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് രണ്ടാമത്തെ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.