കേരളം

kerala

ETV Bharat / state

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; പ്രദേശവാസികൾ ആശങ്കയിൽ - water level

ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ചുള്ള മൂലമറ്റത്തെ വൈദ്യുതി ഉൽപാദനത്തിൽ കുറവുണ്ടായതും വേനൽമഴ കനത്തതും ജലനിരപ്പ് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്

ഇടുക്കി  ജലനിരപ്പ്  ഇടുക്കി അണക്കെട്ട്  ആശങ്ക  idukki  dam  water level  increased
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; പ്രദേശവാസികൾ ആശങ്കയിൽ

By

Published : May 13, 2020, 10:33 PM IST

ഇടുക്കി : കാലവർഷം എത്തുന്നതിന് മുൻപേ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക ഉയർത്തുന്നു. ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ചുള്ള മൂലമറ്റത്തെ വൈദ്യുതി ഉൽപാദനത്തിൽ കുറവുണ്ടായതും വേനൽമഴ കനത്തതും ജലനിരപ്പ് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; പ്രദേശവാസികൾ ആശങ്കയിൽ

ജലനിരപ്പ് ഉയർന്നാൽ മഴക്കാലത്ത് ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടാകും. ഇടുക്കി അണക്കെട്ടിൽ ഇപ്പോൾ ഉള്ളത് 43 ശതമാനം വെളളമാണ്. മഹാപ്രളയം ഉണ്ടായ 2018-ൽ ഇതേ ദിവസം 35 ശതമാനമായിരുന്നു വെള്ളത്തിന്‍റെ അളവ്. 2019 ജൂണിൽ 19.5 ശതമാനമായിരുന്നു വെള്ളത്തിന്‍റെ അളവ്. കാലവർഷമെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വെളളം ഉയരുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. അതേസമയം ഇടുക്കി മൂലമറ്റം പവർഹൗസിൽ നിന്നുള്ള വൈദ്യുതി ഉൽപാദനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിട്ടുണ്ട്. 130 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആറ് ജനറേറ്ററുകളിൽ മൂന്ന് എണ്ണമേ പ്രവർത്തിക്കുന്നുള്ളൂ. ആറു ജനറേറ്റർ പ്രവർത്തിച്ചാൽ 18.72 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. എന്നാൽ ഇപ്പോൾ 8.46 ദശലക്ഷം യൂണിറ്റ് മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ലോക് ഡൗൺ ആയതോടെ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതിയിൽ കുത്തനെ ഇടിവുണ്ടായി. ഇതാണ് വൈദ്യുതി ഉൽപാദനം കുറയാൻ കാരണം. മഴ ശക്തമായാൽ ഡാം തുറക്കേണ്ടി വരുമെന്നതിനാൽ നേരത്തെ വെളളത്തിന്‍റെ അളവ് കുറക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് പ്രദേശവാസിയായ പ്രശാന്ത് രാജു പറയുന്നു.

ABOUT THE AUTHOR

...view details