ഇടുക്കി:മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയിലേക്ക് നീങ്ങുന്നു. ഇന്ന് പുലര്‍ച്ചയോടെയുള്ള ജലനിരപ്പ് 137.60 അടിക്ക് മുകളിലാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ല കലക്ടറുടെ അധ്യക്ഷതയിലുള്ള സംഘം ഇന്ന് യോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തും. രാവിലെ 11ന് വണ്ടിപ്പെരിയാറിലാണ് യോഗം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക് - Mullaperiyar Special team High level meeting today
സുപ്രിം കോടതി നിയോഗിച്ച സമിതിയുടെ യോഗം ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍
മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക്
പെരിയാറിന്‍റെ തീരത്ത് ശക്തമായ മഴ തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. അതേസമയം സ്ഥിതിഗതികൾ വിലയിരുത്താനുള്ള ഉന്നത അധികാര സമിതി ഇന്ന് വൈകിട്ട് ഡൽഹിയിൽ ചേരും. സുപ്രിം കോടതി നിയോഗിച്ച സമിതിയാണിത്.