ഇടുക്കി: മാലിന്യ മുക്ത പഞ്ചായത്തിൽ മാലിന്യ നിർമാർജനം പ്രഹസനമാകുന്നു. ജില്ലാ ആസ്ഥാന പഞ്ചായത്തായ വാഴത്തോപ്പ് പഞ്ചായത്തിലാണ് മലിന്യം കുമിഞ്ഞ് കൂടി ദുർഗന്ധം വമിക്കുന്നത്. മാലിന്യ മുക്ത പഞ്ചായത്തെന്ന് നിരവധി ബോർഡുകൾ വാഴത്തോപ്പ് പഞ്ചായത്തിന്‍റെ കവാടത്തിൽ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും എവിടെയും മാലിന്യ കൂമ്പാരമാണ് കാണാനാകുക. പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നിട്ടും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാത്ത വാഴത്തോപ്പ് പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ഉയരുകയാണ്.
മാലിന്യം കുമിഞ്ഞ് കൂടി വാഴത്തോപ്പ് പഞ്ചായത്ത്; പ്രതിഷേധവുമായി നാട്ടുകാർ - vazhathoppu panchayat
മെഡിക്കൽ കോളജിന് സമീപം ആയിരുന്നു വാഴത്തോപ്പ് പഞ്ചായത്ത് മാലിന്യം നിർമാര്‍ജനം ചെയ്തിരുന്നത്. എന്നാൽ ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശത്തെ തുടർന്ന് പ്ലാന്‍റ് അടച്ച് പൂട്ടുകയായിരുന്നു
മാലിന്യ നിർമാര്‍ജനത്തിനായി പഞ്ചായത്ത് പുതിയ പദ്ധതികൾ പ്രഖ്യപിച്ചുവെങ്കിലും ഇതിലൊന്ന് പോലും ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മെഡിക്കൽ കോളജിന് സമീപം ആയിരുന്നു വാഴത്തോപ്പ് പഞ്ചായത്ത് മാലിന്യം നിർമാർജനം ചെയ്തിരുന്നത്. എന്നാൽ ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശത്തെ തുടർന്ന് പ്ലാന്‍റ് അടച്ച് പൂട്ടുകയായിരുന്നു. ഇതോടെ വാഴത്തോപ്പ് പഞ്ചായത്തിലെ മാലിന്യ നിർമാർജന പദ്ധതി നിലച്ചു. വാഴത്തോപ്പ് പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കൂടി കിടക്കുന്ന മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്ത് പകർച്ചവ്യാധി ഭീക്ഷണി തടയണം എന്നാണ് നാട്ടുകാരുടെ ആവശ്യം.