ഇടുക്കി: ലക്ഷങ്ങള്‍ മുടക്കി രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച മാലിന്യ നിര്‍മാര്‍ജന പ്ലാൻ്റിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. നിര്‍മാണത്തില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്നും കഴിഞ്ഞ രണ്ട് ബജറ്റുകളില്‍ പഞ്ചായത്ത് തുക വകയിരുത്തിയിട്ടും അറ്റകുറ്റപണി നടത്തി പ്ലാൻ്റ് പ്രവര്‍ത്തന ക്ഷമമാക്കിയില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഉപയോഗ ശൂന്യമായി കാടുകയറിയ പ്ലാൻ്റ് നാശത്തിൻ്റെ വക്കിലാണ്. പ്രവര്‍ത്തനം നിലച്ച പ്ലാൻ്റില്‍ ജനറേറ്റര്‍ ഉൾപ്പെടെ ലക്ഷങ്ങള്‍ വിലയുള്ള ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്.
ലക്ഷങ്ങള്‍ മുടക്കിയ മാലിന്യ നിര്‍മാര്‍ജന പ്ലാൻ്റ് നാശത്തിൻ്റെ വക്കിൽ - ഉപകരണങ്ങള്‍
ഉപയോഗ ശൂന്യമായി കാടുകയറിയ പ്ലാൻ്റ് നാശത്തിൻ്റെ വക്കിലാണ്. പ്രവര്‍ത്തനം നിലച്ച പ്ലാൻ്റില്‍ ജനറേറ്റര്‍ ഉൾപ്പെടെ ലക്ഷങ്ങള്‍ വിലയുള്ള ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്
ലക്ഷങ്ങള്‍ മുടക്കിയ മാലിന്യ നിര്‍മ്മാര്‍ജന പ്ലാൻ്റ് നാശത്തിൻ്റെ വക്കിൽ
മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി 25 ലക്ഷം രൂപ മുടക്കി നിര്‍മിച്ച ജൈവ മാലിന്യ നിര്‍മാര്‍ജന പ്ലാൻ്റാണിത്. ജൈവ മാലിന്യങ്ങൾ സംസ്‌ക്കരിക്കുകയും ഇതില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് വഴിവിളക്കുകള്‍ തെളിയിക്കുന്നതും ആയിരുന്നു പദ്ധതി. ഇതിനായി ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ വഴിവിളക്കുകളും സ്ഥാപിച്ചിരുന്നു.