ഇടുക്കി:വോട്ടിങ് ബോധവത്കരണത്തിന്‍റെ ഭാഗമായി സ്വീപിന്‍റെ നേതൃത്വത്തില്‍ അടിമാലിയില്‍ വോട്ടു വണ്ടി പര്യടനവും കലാപരിപാടികളും നടത്തി. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍ വൃന്ദാദേവി എന്‍.ആര്‍ വോട്ടര്‍ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്‌തു. പരിപാടിയുടെ ഭാഗമായി മാതൃകാ വോട്ടിങ്ങിനുള്ള സൗകര്യം പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരുന്നു. സമ്മതിദാനവകാശത്തിന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, വിവിപാറ്റ് സംവിധാനം എന്നിവ പരിചയപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് അടിമാലിയില്‍ ബോധവല്‍ക്കരണവും കലാപരിപാടികളും വോട്ടു വണ്ടി പര്യടനവും നടത്തിയത്.
വോട്ടു വണ്ടി പര്യടനം അടിമാലിയില്‍ - idukki
വോട്ടിങ് മെഷിനും വിവി പാറ്റ് സംവിധാനവും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടാനും മാതൃകാ വോട്ട് ചെയ്യാനുമുള്ള സൗകര്യവും വോട്ടുവണ്ടിയില്‍ ഒരുക്കിയിരുന്നു.
വോട്ടിങ് ബോധവത്കരണം ലക്ഷ്യം; അടിമാലിയില്‍ വോട്ടു വണ്ടി പര്യടനം നടത്തി
വോട്ടുവണ്ടിയില്‍ വോട്ടിങ് മെഷിനും വിവി പാറ്റ് സംവിധാനവും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടാനും മാതൃകാ വോട്ട് ചെയ്യാനുമുള്ള സൗകര്യവും ഒരുക്കിയിരുന്നു. പ്രദേശവാസികളായ നിരവധി പേര്‍ മാതൃകാ വോട്ടിങ് സൗകര്യം പ്രയോജനപ്പെടുത്തി. ഹുസൂര്‍ ശിരസ്‌തദാര്‍ മിനി ജോണ്‍, ആര്‍.ആര്‍ ഡെപ്യൂട്ടി കലക്‌ടര്‍ ബിന്ദു, ദേവികുളം തഹസില്‍ദാര്‍ രാധാകൃഷ്‌ണന്‍, സ്വീപ് അംഗങ്ങളായ എം.ആര്‍ ശ്രീകാന്ത്, ആഷ്‌ല തോമസ്, രാജേഷ് വി.എന്‍, തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.