ഇടുക്കി: യദുകുലം തമ്മിൽ അടിച്ചു മരിക്കും എന്നത് പോലെയാണ് ഇന്ന് കോൺഗ്രസെന്നും ഇത് കോൺഗ്രസിന്‍റെ സർവനാശത്തിന്‍റെ സൂചനയാണെന്നും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.എന്‍ മോഹനന്‍.
കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് വി.എന്‍ മോഹനന്‍ - Congress
ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ നിരവധി കോൺഗ്രസ് പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തേക്ക് എത്തുന്നുണ്ടെന്നും വി.എന്‍ മോഹനന്‍ പറഞ്ഞു.
അംഗന്‍വാടി എംപ്ലോയേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷററും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പി.എസ് ഫാത്തിമ കോൺഗ്രസിൽ നിന്നും രാജി വച്ച് സി.പി.എമ്മിൽ ചേർന്നതിനെ സ്വാഗതം ചെയ്‌ത് ഇ.ടി.വി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്‍റെ സർവ നാശത്തിന്‍റെ സൂചനയാണ് കേരളത്തിന്‍റെ വിവിധ മേഖലകളിലുള്ള കോൺഗ്രസ് പ്രവർത്തകർ രാജി വച്ച് ഇടതു പക്ഷത്തിന്‍റെ ഭാഗമായി മാറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ പ്രാദേശിക നേതൃത്വത്തോടുള്ള എതിര്‍പ്പ് മൂലം നിരവധി പ്രവര്‍ത്തകര്‍ സി.പി.എമ്മിനൊപ്പം ചേര്‍ന്ന് ഇടതുപക്ഷത്തേക്ക് എത്തുന്നുണ്ടെന്നും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.