ഇടുക്കി: ഇടുക്കി, ചെറുതോണി ഡാമുകളില്‍ മെയ് 31 വരെ പൊതുഅവധി ദിവസങ്ങളില്‍ പ്രോട്ടോകോള്‍ പാലിച്ച് സന്ദര്‍ശനാനുമതി. ഇതിനോടനുബന്ധിച്ച് ഡാമുകളുടെ പരിസരത്ത് താത്കാലിക ശുചിമുറി സംവിധാനം ഒരുക്കിയിട്ടുണ്ട്. സെക്യൂരിറ്റി ഗാര്‍ഡുകളെ അധികമായി നിയമിക്കുകയും സിസിടിവി ക്യാമറ, മെറ്റല്‍ ഡിറ്റക്ടര്‍ എന്നിവയിലൂടെ സുരക്ഷയും വര്‍ധിപ്പിച്ചു.
മെയ് 31 വരെ ശനി, ഞായര്‍ പൊതുഅവധി ദിവസങ്ങളിലാണ് സന്ദര്‍ശകരെ അനുവദിക്കുക.ഇടുക്കി ജില്ലാ ഗോള്‍ഡന്‍ ജൂബിലി ആഘോഷം 2022 നോടനുബന്ധിച്ചാണ് ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്. ഇടുക്കി ജില്ലാ കലക്‌ടര്‍ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ കെ.എസ്.ഇ.ബിയാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.