കേരളം

kerala

ETV Bharat / state

സൗജന്യ വെര്‍ച്വല്‍ ക്യൂ ടിക്കറ്റ് ബുക്കിങ്ങിന് കുമളിയില്‍ തുടക്കം - ശബരിമല തീർഥാടനം

കേരളാ പൊലീസിന്‍റെ നേതൃത്വത്തിലാണ് ഇടുക്കിയിലെ വെര്‍ച്വല്‍ ക്യൂ ടിക്കറ്റ് ബുക്കിങ് കുമളിയില്‍ ആരംഭിച്ചത്.

കുമളി വെര്‍ച്വല്‍ ക്യൂ ടിക്കറ്റ് ബുക്കിങ്  kumali virtualQ ticket booking  ശബരിമല തീർഥാടനം  ശബരിമല ദര്‍ശനം
വെര്‍ച്വല്‍ ക്യൂ ടിക്കറ്റ് ബുക്കിങ്ങിന് കുമളിയില്‍ തുടക്കം

By

Published : Nov 28, 2019, 9:13 PM IST

Updated : Nov 28, 2019, 11:02 PM IST

ഇടുക്കി: അയ്യപ്പഭക്തർക്കായി ജില്ലയിലെ ആദ്യത്തെ സൗജന്യ വെർച്വൽ ക്യു ടിക്കറ്റ് ബുക്കിങ് സംവിധാനം കുമളിയിൽ ആരംഭിച്ചു. ശബരിമല തീർഥാടനം സുഗമമാക്കുന്നതിനും സീസണിലെ തിരക്ക് ഒഴിവാക്കുന്നതിനും കേരള പൊലീസ് നടപ്പിലാക്കുന്ന പദ്ധതിക്കാണ് ആരംഭമായത്.

സൗജന്യ വെര്‍ച്വല്‍ ക്യൂ ടിക്കറ്റ് ബുക്കിങ്ങിന് കുമളിയില്‍ തുടക്കം

കുമളി ചെക്ക്പോസ്റ്റ് വഴിയെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ശബരിമല ദര്‍ശനം സുഗമമാക്കാന്‍ പദ്ധതി പ്രയോജനപ്പെടും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ബുക്കിങ് സെന്‍റര്‍ ക്രമീകരിച്ചിരിക്കുന്നത്. ദിവസേന നൂറുക്കണക്കിന് അയ്യപ്പഭക്തരാണ് ഓണ്‍ലൈന്‍ ബുക്കിങ് പ്രയോജനപ്പെടുത്തുന്നത്. വെര്‍ച്വല്‍ ക്യൂ ബുക്കിങ് സംവിധാനം വഴി ബുക്ക് ചെയ്യുന്ന അയ്യപ്പഭക്തര്‍ക്ക് മരക്കൂട്ടത്ത് നിന്നും ചന്ദ്രാനന്ദന്‍ റോഡുവഴി സന്നിധാനത്തെ നടപ്പന്തലിലെത്തിച്ചേരാന്‍ സാധിക്കും. സന്നിധാനത്തേക്കുള്ള നീണ്ട ക്യൂ ഒഴിവാക്കാനും കഴിയും. ബുക്ക് ചെയ്യുന്ന എല്ലാ തീര്‍ഥാടകരുടെയും വിവരങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തും.

Last Updated : Nov 28, 2019, 11:02 PM IST

ABOUT THE AUTHOR

...view details