ഇടുക്കി:നെടുങ്കണ്ടത്ത് മൂന്നംഗ സംഘം പൊലീസ് ക്യാന്റീനിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥനെയും ക്യാന്റീൻ ജീവനക്കാരെയും മർദ്ദിച്ചു. ഭക്ഷണം നല്‍കാൻ താമസിച്ചതിന്‍റെ പേരിലാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ നെടുങ്കണ്ടം തൂക്കുപാലം വെട്ടത്ത് തോമസ് , പ്രകാശ് ഗ്രാം സ്വദേശികളായ പാറയില്‍ ആന്റണി , കന്നയില്‍ ബിജു എന്നിവർ അറസ്റ്റിലായി. നെടുങ്കണ്ടം പൊലീസ് ക്യാന്റീനിൽ ഉച്ചയോടെയാണ് സമീപത്തെ തടിമില്ലിൽ ജോലി ചെയ്യുകയായിരുന്ന ആറുപേർ ഭക്ഷണം കഴിയ്ക്കാൻ എത്തിയത്. കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ക്യാന്റീനില്‍ നിയന്ത്രിത ആളുകളെയാണ് ഭക്ഷണം കഴിക്കാൻ ഇരുത്തിയിരുന്നത്. കൂടുതലായി എത്തുന്നവരെ പുറത്തു നിർത്തിയ ശേഷം ആളുകൾ കുറയുന്നതിനനുസരിച്ചാണ് അകത്ത് കയറ്റിയിരുന്നത്.
നെടുങ്കണ്ടം പൊലീസ് ക്യാന്‍റീനില്‍ അക്രമം; മൂന്നുപേര്‍ പിടിയില്‍
ഭക്ഷണം നല്‍കാൻ താമസിച്ചതിന്‍റെ പേരിലാണ് ആക്രമണം നടത്തിയത്.
ജീവനക്കാർ കുറവായതിനാൽ വിളമ്പുന്നതും താമസിച്ചു. അരമണിക്കൂറോളം ഇരുന്നിട്ടും ഭക്ഷണം ലഭിക്കാതെ വന്നതോടെ പ്രകോപിതരായ മൂന്നുപേർ ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. ക്യാന്റീനിൽ ഭക്ഷണം കഴിക്കുവാന്‍ എത്തിയ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ്കുമാറിനെയും ഇവര്‍ മർദ്ദിച്ചു . ഈസമയത്ത് ഇവര്‍ മൂവരും മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനെ മര്‍ദ്ദിച്ചതിനും ക്യാന്റീനില്‍ കയറി അക്രമണം അഴിച്ചുവിട്ടത്തിനും പൊലീസ് കേസെടുത്തു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.