ഇടുക്കി: കട്ടപ്പനയിൽ കുടുംബത്തിന് പൊലീസ് സ്റ്റേഷനിൽ മർദനമേറ്റ സംഭവത്തിൽ എസ്ഐയെ സ്ഥലംമാറ്റി. സംസ്ഥാന ഇന്‍റലിജൻസ് വിഭാഗം ഉദ്യോഗസ്ഥനായ എസ്ഐ ജോസഫിനെയാണ് സ്ഥലം മാറ്റിയത്. സംഭവം കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതിലാണ് നടപടി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുടുംബത്തെ കട്ടപ്പന സിഐ അനിൽകുമാർ മർദിച്ചെന്ന് കുടുംബം ആരോപിച്ചത്. പിറ്റേന്ന് കട്ടപ്പന ഡിവൈഎസ്‌പിക്ക് ഇവർ പരാതി നൽകിയിരുന്നു.
കട്ടപ്പനയിൽ കുടുംബത്തിന് നേരെ അതിക്രമം; എസ്ഐ യെ സ്ഥലംമാറ്റി - idukki
മൂന്ന് മണിക്കൂറോളം പിഞ്ചുകുഞ്ഞടക്കുന്ന കുടുംബത്തെ കട്ടപ്പന സ്റ്റേഷനിൽ തടഞ്ഞുവച്ചെന്നായിരുന്നു പരാതി
സംഭവം നടന്ന രാത്രി മൂന്ന് മണിക്കൂറോളം പിഞ്ചുകുഞ്ഞ് അടങ്ങുന്ന കുടുംബത്തെ കട്ടപ്പന സ്റ്റേഷനിൽ തടഞ്ഞുവച്ചെന്നായിരുന്നു പരാതി. ഇത് കൃത്യമായി മേലധികാരികളെ അറിയിക്കുന്നതിൽ വീഴ്‌ച വരുത്തിയതിനാണ് കട്ടപ്പന പൊലീസ് സ്റ്റേഷനിലെ ഇന്‍റലിജൻസ് ചുമതല വഹിച്ചിരുന്ന സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ജോസഫിനെ കാഞ്ഞാർ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. സംഭവത്തിൽ സിഐക്ക് എതിരെ അന്വേഷണം നടക്കുന്നുണ്ട്. മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷൻ, ഡിജിപി, വനിത കമ്മിഷൻ എന്നിവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് സിഐയുടെ വാദം.