കേരളം

kerala

ETV Bharat / state

മരംമുറി അനുമതിക്ക് കൈക്കൂലി : വില്ലേജ് ഓഫിസര്‍മാരെ തന്ത്രപരമായി കുടുക്കി പരാതിക്കാരന്‍,അറസ്റ്റ് - കൈക്കൂലി കേസിൽ വില്ലേജ് ഓഫിസർമാർ പിടിയിൽ

വിജിലൻസ് പിടിയിലായത് ഇടുക്കി വട്ടവട വില്ലേജ് ഓഫിസർ എം.എം സിയാദ്, സ്‌പെഷ്യൽ വില്ലേജ് ഓഫിസർ പി.ആർ അനീഷ് എന്നിവര്‍

village officers arrested for bribe case in idukki  village officers arrested for bribe case  idukki bribe case  village officer bribe case  ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർമാർ പിടിയിൽ  കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർമാർ പിടിയിൽ  കൈക്കൂലി  കൈക്കൂലി കേസിൽ വില്ലേജ് ഓഫിസർമാർ പിടിയിൽ  വില്ലേജ് ഓഫിസർമാർ പിടിയിൽ
ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർമാർ പിടിയിൽ

By

Published : Oct 28, 2021, 8:19 PM IST

Updated : Oct 28, 2021, 8:51 PM IST

ഇടുക്കി :കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർമാർ പിടിയിൽ. ഇടുക്കി വട്ടവട വില്ലേജ് ഓഫിസർ എം.എം സിയാദ്, സ്‌പെഷ്യൽ വില്ലേജ് ഓഫിസർ പി.ആർ അനീഷ് എന്നിവരാണ് വിജിലൻസ് പിടിയിലായത്. പ്രതികളിൽ നിന്നും ഒരുലക്ഷത്തി പതിനയ്യായിരം (115000) രൂപ പിടികൂടിയതായി പൊലീസ് അറിയിച്ചു.

ALSO READ:കൈക്കൂലിക്കേസ് : പി.ആർ.ഡി ഉദ്യോഗസ്ഥന്‍ നവംബർ 9വരെ റിമാന്‍ഡില്‍

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിൽക്കുന്ന ഗ്രാൻറ്റിസ് മരം മുറിക്കുന്നതിന് അനുമതി നൽകാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇത് മൊബൈലിൽ പകർത്തിയ സ്ഥലം ഉടമ വിജിലൻസിനെ സമീപിക്കുകയായിരുന്നു.

മരംമുറി അനുമതിക്ക് കൈക്കൂലി : വില്ലേജ് ഓഫിസര്‍മാരെ തന്ത്രപരമായി കുടുക്കി പരാതിക്കാരന്‍,അറസ്റ്റ്

തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് വില്ലേജ് ഓഫിസർമാരെ വിളിപ്പിച്ച് പണം കൈമാറുന്നതിനിടെയാണ് പിടികൂടിയത്.

വിജിലൻസ് ഡി.വൈ.എസ്.പി വി.ആർ രവികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Last Updated : Oct 28, 2021, 8:51 PM IST

ABOUT THE AUTHOR

...view details