ഇടുക്കി :ഫാമിലി റിലേഷൻ സർട്ടിഫിക്കറ്റ് നല്‍കാന്‍കൈക്കൂലിയാവശ്യപ്പെട്ട വില്ലേജ് ഓഫിസർ വിജിലന്‍സ് പിടിയില്‍. കൊന്നത്തടി വില്ലേജ് ഓഫിസർ പ്രമോദ് കുമാറാണ് അറസ്റ്റിലായത്. ഫാമിലി റിലേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനായി 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റ്.
ഫാമിലി റിലേഷൻ സർട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 3,000 രൂപ ; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ അറസ്റ്റില്‍ - ഫാമിലി റിലേഷൻ സർട്ടിഫിക്കറ്റ്
ഫാമിലി റിലേഷൻ സർട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ട കൊന്നത്തടി വില്ലേജ് ഓഫിസർ പ്രമോദ് കുമാറിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്‌തത്
പ്രമോദ് കുമാർ കാക്കാസിറ്റി സ്വദേശിയിൽ നിന്ന് 3,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം 500 രൂപ പരാതിക്കാരൻ നൽകി. ബാക്കി 2,500 കൊടുക്കുന്നതിന് മുൻപ് പരാതിക്കാരൻ വിജിലൻസിൽ വിവരം അറിയിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം എത്തുകയും പരാതിക്കാരന് 2,500 രൂപ നൽകുകയും ചെയ്‌തു. തുടർന്ന് പരാതിക്കാരൻ വില്ലേജ് ഓഫിസറെ കണ്ട് പണം കൈമാറുന്നതിനിടയിലാണ് വിജിലൻസ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രമോദ് കുമാറിനെ അറസ്റ്റ് ചെയ്‌തത്. ചോദ്യം ചെയ്യലിന് ശേഷം പ്രമോദ് കുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.