കേരളം

kerala

ETV Bharat / state

കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് അക്ഷരോത്സവം - vidyarambham by kerala pulaya maha sabha

പുലയ മഹാസഭ ഉടുമ്പൻചോല യൂണിയന്‍റെ നേതൃത്വത്തിലാണ് കുരുന്നുകൾക്ക് അദ്യാക്ഷരം പകർന്ന് അക്ഷരോത്സവം സംഘടിപ്പിച്ചത്

കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് അക്ഷരോത്സവം

By

Published : Oct 8, 2019, 6:10 PM IST

Updated : Oct 8, 2019, 7:42 PM IST

ഇടുക്കി: കേരള പുലയ മഹാസഭ ഉടുമ്പൻചോല യൂണിയന്‍റെ നേതൃത്വത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് അക്ഷരോത്സവം സംഘടിപ്പിച്ചു. വിദ്യ നിഷേധിക്കപ്പെട്ട ഭൂരിപക്ഷ ജനവിഭാഗത്തെ അക്ഷരം പഠിപ്പിക്കാന്‍ പ്രയത്നിച്ച നവോത്ഥാന നായകരുടെ സ്മരണയിലാണ് അക്ഷരോത്സവത്തിന് തുടക്കം കുറിച്ചത്.

കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് അക്ഷരോത്സവം

മുട്ടുകാട് ശാഖയിൽ നടന്ന അക്ഷരോത്സവം സാഹിത്യകാരനും അധ്യാപകനുമായ സിജു രാജാക്കാട് ഉദ്ഘാടനം ചെയ്തു. കുരുന്നുകൾക്ക് അദ്ദേഹം അദ്യാക്ഷരം പകർന്നു നൽകി.ചടങ്ങുകൾക്ക് കേരള പുലയ മഹാസഭ യൂണിയൻ സെക്രട്ടറി ജെയ്‌മോൻ ചെമ്പഴ നേതൃത്വം നൽകി. ശാഖ സെക്രട്ടറി എം.എ ശ്രീധരൻ, ജില്ലാ കമ്മിറ്റിയംഗം എം.എസ് രാധാകൃഷ്ണൻ, അനീഷ് ചെമ്പിൽ, കുഞ്ഞുമോൻ തച്ചക്കോട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

Last Updated : Oct 8, 2019, 7:42 PM IST

For All Latest Updates

TAGGED:

vidyarambham

ABOUT THE AUTHOR

...view details