ഇടുക്കി: വെള്ളത്തൂവല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു. ബാങ്കില്‍ ക്രമക്കേട് നടന്നതായുള്ള പരാതിയിൽ ഇടുക്കി ജോയിന്‍റ് രജിസ്ട്രാറുടെ നിര്‍ദേശത്തെ തുടര്‍ന്നുള്ള അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
വെള്ളത്തൂവല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു - KPCC
നടപടിയെ തുടർന്ന് അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ജനറല്‍ പിഎം സോമന്‍ ബാങ്കിന്‍റെ അഡിമിനിസ്‌ട്രേറ്ററായി ചുമതലയേറ്റു
നടപടിയെ തുടർന്ന് അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ജനറല്‍ പിഎം സോമന്‍ ബാങ്കിന്‍റെ അഡിമിനിസ്‌ട്രേറ്ററായി ചുമതലയേറ്റു. യുഡിഎഫ് ഭരണ സമതിയുടെ നേതൃത്വത്തിലായിരുന്നു ബാങ്കിന്‍റെ പ്രവര്‍ത്തനം മുമ്പോട്ട് പോയിരുന്നത്. അതേസമയം ഇപ്പോഴത്തെ നടപടി രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടി സിപിഎമ്മിന്‍റെ നിര്‍ദേശമനുസരിച്ച് ഉണ്ടായിട്ടുള്ളതാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ് കുറ്റപ്പെടുത്തി.
കേട്ടു കേൾവി പോലുമില്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ഇപ്പോഴത്തെ നടപടിയെ കോടതി മുമ്പാകെ ചോദ്യം ചെയ്യുമെന്നും റോയി കെ പൗലോസ് പറഞ്ഞു. തീരുമാനം തിരുത്തിയില്ലെങ്കില്‍ ഭരണസമതിയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം കൈക്കൊണ്ട ഇടുക്കി ജോയിന്‍റ് രജിസ്ട്രാര്‍ ഓഫിസിന് മുമ്പില്‍ സമരം സംഘടിപ്പിക്കുമെന്നും റോയി കെ പൗലോസ് അറിയിച്ചു.