ഇടുക്കി: തനിയ്‌ക്കും എംഎം മണിയ്‌ക്കുമൊക്കെ സാഹിത്യ ഭാഷയൊന്നും അറിയില്ലെന്ന് എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംസാര ഭാഷയിലെ ചില പ്രയോഗങ്ങള്‍ എടുത്ത് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. പറയുന്നതിലെ കാര്യമാണ് മനസിലാക്കേണ്ടത്.
തനിയ്‌ക്കും എംഎം മണിയ്‌ക്കുമൊക്കെ സാഹിത്യ ഭാഷയൊന്നും അറിയില്ല: വെള്ളാപ്പള്ളി നടേശന്‍ - വെള്ളാപ്പള്ളി നടേശന്‍ നെടുങ്കണ്ടം പ്രസംഗം
മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് എസ്‌എന്‍ഡിപി സമുദായത്തിന് എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുറവാണ് നല്‍കിയിട്ടുള്ളതെന്ന് വെള്ളാപ്പള്ളി
തനിയ്‌ക്കും എംഎ മണിയ്‌ക്കുമൊക്കെ സാഹിത്യ ഭാഷയൊന്നും അറിയില്ല: വെള്ളാപ്പള്ളി നടേശന്‍
വണ്‍ ടു ത്രീ എന്നൊക്കെ പറഞ്ഞ് ആക്ഷേപിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണം നല്‍കുന്നത് വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി പാമ്പാടുംപാറ എല്‍പി സ്‌കൂളിൽ ജില്ലാതല ഉദ്‌ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് എസ്‌എന്‍ഡിപി സമുദായത്തിന് എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുറവാണ് നല്‍കിയിട്ടുള്ളത്.
ഇത് താന്‍ പറയുമ്പോള്‍ ജാതി പറച്ചില്‍ ആകുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Last Updated : Nov 15, 2022, 1:50 PM IST