ഇടുക്കി:കൊവിഡില്‍ സ്കൂളുകള്‍ക്ക് പൂട്ടുവീണെങ്കിലും ഇടുക്കി രാജകുമാരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇപ്പോഴും കാര്‍ഷിക സമൃദ്ധിയിലാണ്. 2012 മുതല്‍ തുടര്‍ന്ന് വരുന്ന കാര്‍ഷിക പ്രവര്‍ത്തനം കൊവിഡ് പ്രതിസന്ധിയിലും മുടങ്ങാതെ മുമ്പോട്ട് കൊണ്ടു പോവുകയാണ് ഇവിടുത്തെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍.
കൊവിഡിലും വാടാതെ രാജകുമാരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലെ കൃഷി - Vegetable farming
2012 മുതല്‍ തുടര്‍ന്ന് വരുന്ന കാര്‍ഷിക പ്രവര്‍ത്തനം കൊവിഡ് പ്രതിസന്ധിയിലും മുടങ്ങാതെ മുമ്പോട്ട് കൊണ്ടു പോവുകയാണ് ഇവിടുത്തെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കുട്ടികളില്‍ കൃഷിയോടുള്ള താല്‍പര്യം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അധ്യാപകരും പറയുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഓരോ ദിവസവും തീരുമാനിക്കുന്ന അഞ്ച് വിദ്യാർഥികൾക്കാണ് പരിപാലന ചുമതല. വളര്‍ന്ന് വരുന്ന പുതിയ തലമുറയില്‍ ജൈവ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനായി സംസ്ഥാനത്തിന് തന്നെ മാതൃകയായി മാറിയ വിദ്യാലയമാണിത്.
രാവിലെയും വൈകിട്ടുമായി വിദ്യാര്‍ഥികള്‍ എത്തിയാണ് കൃഷി പരിപാലനം. പ്രധാന അധ്യാപിക റജിമോള്‍ തോമസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സിഎം റീന, പ്രിന്‍സ് പോള്‍ എന്നിവരും പിടിഎ കമ്മറ്റിയും വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഒപ്പമുണ്ട്.