ഇടുക്കി: തൊടുപുഴയിലും സി.പി.എം അഴിഞ്ഞാട്ടമാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷ നേതാവിന്‍റെ വീട്ടിലേക്ക് ക്രിമിനലുകളെ പറഞ്ഞുവിട്ട ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. സി.പി.എമ്മിന്‍റെ നാശത്തിന്‍റെ തുടക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
തൊടുപുഴയിലും സി.പി.എം അഴിഞ്ഞാട്ടമാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. 'പ്രതിഷേധം... പ്രതിഷേധം' എന്ന് ഉറക്കെ വിളിച്ചാല്‍ കേസെടുക്കും. കന്‍റോണ്‍മെന്‍റ് ഹൗസില്‍ കയറി ആക്രമിച്ചവരെ ജാമ്യത്തില്‍ വിട്ടയച്ചു. ഇരട്ടനീതിയാണ് നടക്കുന്നത്. തന്‍റെ ഔദ്യോഗിക വീട്ടിലേയ്ക്ക് ഗുണ്ടകളെ പറഞ്ഞുവിടാന്‍ താന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല. മുഖ്യമന്ത്രിയാണ് അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും വി.ഡി സതീശന്‍ തൊടുപുഴയില്‍ പറഞ്ഞു.
പരിക്കേറ്റവരെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ്:ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യുവിനെയും പൊലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വി.ഡി സതീശന്‍ സന്ദര്‍ശിച്ചു.
പ്രകടനം സംഘർഷത്തില്‍ കലാശിച്ചു:കോൺഗ്രസ് തൊടുപുഴയിൽ നടത്തിയ പ്രകടനത്തിൽ സംഘർഷം. ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യുവിനെ ആക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. ഗുരുതരമായി പരുക്കേറ്റ പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്‌ച വൈകിട്ടാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സി.പി മാത്യുവിനെ ആക്രമിച്ചത്. കോൺഗ്രസ് പ്രവർത്തകർ സി.പി.എം കൊടിമരങ്ങളും ഫ്‌ളെക്‌സുകളും നശിപ്പിച്ചു. പ്രകടനം കടന്നുപോയ വഴിയിലുണ്ടായ പ്രതിഷേധമാണ് ലാത്തിചാർജിൽ കലാശിച്ചത്. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി എബി മുണ്ടക്കൽ, ബിലാൽ സമദ്, ഷാനു ഖാൻ, ഷഫീക് എന്നിവർക്കാണ് പരിക്കേറ്റത്. കണ്ണിന് പരിക്കേറ്റ ബിലാലിനെ വിദഗ്‌ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിഷേധം ശക്തിപ്പെടുത്തും:പ്രവർത്തകരെ അകാരണമായി മർദിച്ച പൊലീസ് നടപടിക്കെതിരെ കോൺഗ്രസ് നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ഇടുക്കി എം.പി ഡീൻ കുര്യാക്കോസിന്‍റെ നേതൃത്വത്തിലാണ് ഉപരോധ സമരം നടത്തിയത്. സി.പി.എമ്മിനും സര്‍ക്കാരിനുമെതിരെ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് ഇടുക്കിയില്‍ കോണ്‍ഗ്രസിന്‍റെ തീരുമാനം. ബുധനാഴ്‌ച യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കട്ടപ്പന സിവില്‍ സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തും.