ഇടുക്കി: തലമുറകളായി കൈമാറി കിട്ടിയ ഭൂമിയിലെ മരം മുറിക്കുവാൻ സാധിക്കാതെ വട്ടവടയിലെ കർഷകർ. ഉടമസ്ഥ അവകാശത്തെ സംബന്ധിച്ചുള്ള രേഖകളുടെ അഭാവമാണ് പ്രതിസന്ധിക്ക് കാരണം. ഗ്രാന്‍റീസ് മരങ്ങൾ നിർമാർജ്ജനം ചെയ്യുവാൻ സാധിക്കാത്ത കർഷകരുടെ ദുരാവസ്ഥ മുൻപ് ഇടിവി ഭാരത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് മരം മുറിക്കല്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഭൂമി തിട്ടപ്പെടുത്താനും തണ്ടപ്പേര്‍ വേരിഫേക്കേഷന്‍ നടത്തുന്നതിനും പ്രത്യേക സംഘത്തെ ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരെയും റവന്യൂ ഡിപ്പാർട്ട്‌മെന്‍റിലെ സര്‍വ്വേ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയത്. തണ്ടപ്പേര്‍ വേരിഫിക്കേഷന്‍ ഉൾപ്പെടെയുള്ള നടപടികൾ പൂര്‍ത്തിയായതിന് ശേഷമായിരിക്കും ഇനി മരം മുറിക്കുന്നതിന് അനുമതി നല്‍കുക.
വട്ടവടയിലെ ഗ്രാന്‍റീസ് മരങ്ങൾ മുറിക്കാന്‍ സാധിക്കാതെ കർഷകർ - vattavada Granite trees
ഗ്രാന്‍റീസ് മരങ്ങൾ നിർമാർജ്ജനം ചെയ്യുവാൻ സാധിക്കാത്ത കർഷകരുടെ ദുരവസ്ഥ മുൻപ് ഇടിവി ഭാരത് റിപ്പോർട്ട് ചെയ്തിരുന്നു

സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവുണ്ടായിട്ടും ഭൂമിയുടെ ഉടമസ്ഥാവകാസം സംബന്ധിച്ച രേഖകളുടെ അഭാവം കർഷകർക്ക് വലിയ പ്രതിസന്ധിയായിരുന്നു. തണ്ടപ്പേര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്ന സ്ഥലത്തെ മരങ്ങള്‍ മാത്രമേ മുറിക്കാവൂവെന്ന ലാന്‍റ് റവന്യൂ കമ്മീഷണറുടെ ഉത്തരവായിരുന്നു കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. തലമുറകളായി കൈമാറി കിട്ടിയ ഭൂമിയുടെ രേഖകള്‍ ഇവരുടെ കൈവശം ഇല്ലാത്ത സാഹചര്യം ഉണ്ടായതോടെ തണ്ടപ്പേര്‍ വേരിഫിക്കേഷന്‍ നടത്താന്‍ കഴിഞ്ഞത് ഇരുപതേളം കർഷകർക്ക് മാത്രമാണ്. ഇതോടെ മരം മുറിക്കലും ഗ്രാന്‍റീസ് നിര്‍മാര്‍ജ്ജനവും ഇരുളടഞ്ഞു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടറുട നേതൃത്വത്തില്‍ യോഗം ചേരുകയും പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. റവന്യൂ ഭൂമിയെ സംബന്ധിച്ചായിരിക്കും ആദ്യം പരിശോധിക്കുക. ഇതിന് ശേഷം കര്‍ഷകരുടെ ഭൂമിയും. തുടര്‍ന്ന് തണ്ടപ്പേര്‍ വേരിഫിക്കേഷനും പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും മരം മുറിക്കലിന് അനുമതി നല്‍കുക. കർഷകർക്ക് പ്രതീക്ഷ പകരുന്നുണ്ടെങ്കിലും നടപടികള്‍ ഇനിയും വൈകുമെന്നാണ് സൂചന.