കേരളം

kerala

ETV Bharat / state

വട്ടവടയിൽ നവജാത ശിശുവിന്‍റെ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് - വട്ടവട നവജാത ശിശുവിന്‍റെ മരണം

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു 27 ദിവസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

വട്ടവട

By

Published : Oct 22, 2019, 7:35 PM IST

Updated : Oct 22, 2019, 8:03 PM IST

ഇടുക്കി: വട്ടവടയില്‍ നവജാത ശിശു മരിക്കാനിടയായത് ശ്വാസം മുട്ടിയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച നടന്ന പോസ്റ്റുമോര്‍ട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയോ മറ്റേതെങ്കിലും വിധത്തിലോ ശ്വാസം മുട്ടി മരണം സംഭവിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ഡെപ്യൂട്ടി പൊലീസ് സര്‍ജന്‍ ഡോ. ജെയിംസ് കുട്ടി, ഫോറന്‍സിക് സര്‍ജന്‍ ഡോ.സന്തോഷ് ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.

നവജാത ശിശുവിന്‍റെ മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കുഞ്ഞിന്‍റെ ശശീരത്തില്‍ മറ്റ് പാടുകളൊന്നും കണ്ടെത്തിയിട്ടില്ല. ആന്തരികാവയവങ്ങള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്ക് അയച്ചതായും റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്‍റെ മൃതദേഹം അടിമാലിയിലെ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് അടക്കം ചെയ്ത മൃതദേഹം വീണ്ടും പുറത്തെടുത്ത ശേഷം അവിടെ തന്നെ സംസ്‌കരിക്കുന്നത് ഗ്രാമത്തില്‍ കഷ്ടതകള്‍ക്ക് വഴിയൊരുക്കുമെന്നാണ് തമിഴ്‌നാട്ടുകാരുടെ വിശ്വാസം. ഇക്കാരണത്താൽ മൃതദേഹം തിരികെ കൊണ്ടുവരരുതെന്ന ആവശ്യവുമായി ബന്ധുക്കളും ഊര് നിവാസികളും രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹം അടിമാലിയില്‍ സംസ്‌കരിക്കാന്‍ പൊലീസ് തീരുമാനിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു വട്ടവട സ്വദേശികളായ തിരുമൂര്‍ത്തി, വിശ്വലക്ഷ്മി ദമ്പതികളുടെ 27 ദിവസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മരണത്തില്‍ പിതാവ് സംശയമുയര്‍ത്തിയതോടെയായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്.

Last Updated : Oct 22, 2019, 8:03 PM IST

ABOUT THE AUTHOR

...view details