കേരളം

kerala

ETV Bharat / state

വട്ടവട മാതൃക വില്ലേജ് പദ്ധതി പ്രതിസന്ധിയില്‍ - Vattavada Model Village project stopped

പദ്ധതിയിൽ ഉൾപ്പെട്ട ആളുകൾക്ക് സ്ഥലവും വീടും നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂവകുപ്പ് വ്യക്തമാക്കി

വട്ടവട മാതൃക വില്ലേജ് പദ്ധതി അസ്‌തമിച്ചു  വട്ടവട  മാതൃക വില്ലേജ് പദ്ധതി  ബന്ധപ്പെട്ട രേഖകളുടെ അഭാവം  Vattavada  Vattavada Model Village project  Vattavada Model Village project stopped  Vattavada
വട്ടവട മാതൃക വില്ലേജ് പദ്ധതി അസ്‌തമിച്ചു

By

Published : Oct 24, 2020, 7:19 AM IST

ഇടുക്കി: സംസ്ഥാനത്തിന് തന്നെ മാതൃക എന്ന് വിശേഷിപ്പിക്കപ്പെട്ട വട്ടവട മാതൃക വില്ലേജ് പദ്ധതി പ്രതിസന്ധിയില്‍. സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുടെ അഭാവമാണ് പദ്ധതി നടപ്പിലാക്കാന്‍ പ്രതിസന്ധിയായത്. എന്നാൽ പദ്ധതിയിൽ ഉൾപ്പെട്ട ആളുകൾക്ക് സ്ഥലവും വീടും നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂവകുപ്പ് വ്യക്തമാക്കി.

വട്ടവട മാതൃക വില്ലേജ് പദ്ധതി അസ്‌തമിച്ചു

12 കോടി രൂപ ചെലവഴിച്ച് 108 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി 2018ലാണ് വട്ടവട മോഡൽ വില്ലേജ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പ്രത്യേക ഗ്രാമം കെട്ടിപ്പടുക്കുകയാണ് പദ്ധതി ലക്ഷ്യം വെച്ചത്. ഇതിന് ഭരണാനുമതി ലഭിക്കുകയും ചെയ്തു. പഞ്ചായത്തിന്‍റെ ഉടമസ്ഥതയിൽ ഉള്ള രണ്ട് ഏക്കറോളം വരുന്ന സ്ഥലത്ത് 27 ഹൗസിംഗ് കോംപ്ലക്സ്, വായനശാല, മുതിർന്ന പൗരന്മാർക്കുള്ള ഷെൽട്ടർ ഹോം, അംഗൻവാടി, ഷോപ്പിംഗ് മാൾ, കുട്ടികളുടെ കളിസ്ഥലം എന്നിവ ഒരുക്കിയാണ് പദ്ധതി നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടത്. എന്നാൽ ഭൂമിയുടെ രേഖകളുടെ അഭാവം മൂലം പദ്ധതി ഇപ്പോൾ അവസാനിപ്പിച്ചിരിക്കുകയാണ്. കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. പകരം ഇവർക്ക് സ്ഥലവും വീടും നൽകുന്നതിനുള്ള നടപടി സ്വീകരിക്കും. സംസ്ഥാനത്തെ മറ്റ് പഞ്ചായത്തുകൾക്കും മാതൃകയായി നടപ്പിലാക്കാവുന്ന പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെട്ട വട്ടവട മോഡൽ വില്ലേജ് പദ്ധതി ഉദ്യോഗസ്ഥ ഇടപെടലിൽ അട്ടിമറിക്കപ്പെട്ടു എന്ന ആരോപണവും ഉയരുന്നുണ്ട്.

ABOUT THE AUTHOR

...view details