ഇടുക്കി: ആദിവാസി വിഭാഗക്കാരുള്‍പ്പെടെ താമസിക്കുന്ന അതിര്‍ത്തി മേഖലയായ വട്ടവടയില്‍ മതിയായ ചികിത്സ സൗകര്യങ്ങള്‍ ഇല്ലെന്ന് പരാതി. കോവിലൂരില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഉപകേന്ദ്രം മാത്രമാണ് വട്ടവടയില്‍ നിലവിലുള്ള ചികിത്സ സൗകര്യം. രാവില 10 മുതല്‍ ഉച്ചക്ക് രണ്ടു മണിവരെ ഇവിടെ നിന്നും പ്രാഥമിക ചികിത്സ ലഭിക്കും.
ഇടുക്കി വട്ടവടയില്‍ മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഇല്ലെന്ന് പരാതി ഈ ഉപകേന്ദ്രത്തിന്‍റെ പ്രവര്‍ത്തന സമയ ശേഷം ഏതെങ്കിലും വിധത്തിലുള്ളൊരു ചികിത്സ ലഭിക്കണമെങ്കില്‍ ആളുകള്‍ കിലോമീറ്ററുകള്‍ ദൂരെയുള്ള മൂന്നാറിലെത്തണം. വട്ടവടയിലെ സാഹചര്യം കണക്കിലെടുത്ത് ആരോഗ്യഉപകേന്ദ്രത്തിന്‍റെ പ്രവര്‍ത്തന സമയം ഉയര്‍ത്തുകയോ പകരം സംവിധാനം ഏര്‍പ്പെടുത്തുകയോ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Also Read:യാത്രക്കാർക്ക് ഭീഷണി ഉയർത്തി കുമളി- മൂന്നാര്‍ സംസ്ഥാനപാതയിലെ മരങ്ങൾ
കാലവര്‍ഷം ആരംഭിച്ചാല്‍ മരങ്ങള്‍ കടപുഴകിയും മറ്റും ഗതാഗതതടസം നേരിടുന്നത് വട്ടവടയില്‍ പതിവാണ്. ഈ ഘട്ടങ്ങളില്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പ്രദേശവാസികള്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കാറുണ്ട്. വട്ടവടയുടെ ഉള്‍മേഖലകളില്‍ ഉള്ളവര്‍ ചികിത്സ തേടുന്നത് ഏറെ സാഹസപ്പെട്ടാണ്. വട്ടവടയിലെ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ചികിത്സ സൗകര്യമൊരുക്കാന്‍ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നുള്ള ഇടപെടല്‍ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Also Read:ഇടുക്കിയിലെ ഭൂമി പ്രശ്‌നങ്ങളിൽ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം; ഹൈറേഞ്ച് സംരക്ഷണ സമിതി