ഇടുക്കി: മഴ കൂടുതല്‍ ലഭിച്ചതിനെ തുടർന്ന് വട്ടവടയിലെ ശീതകാല പച്ചക്കറി കര്‍ഷകര്‍ പ്രതിസന്ധിയില്‍. ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകര്‍ അവസാന വട്ട വിളവെടുപ്പിലാണ്. എന്നാല്‍ മഴ കനത്തതോടെ ശേഷിച്ച പച്ചക്കറികളില്‍ വലിയൊരളവ് ചീഞ്ഞുപോയതായി കർഷകര്‍ പറയുന്നു.ഇതോടെ വന്‍ തുകയുടെ നഷ്ടമാണ് കർഷകർ നേരിടേണ്ടി വന്നത്.
അധികമഴ: വട്ടവടയിലെ കർഷകർ ദുരിതത്തിൽ - അധികമഴ: വട്ടവടയിലെ കർഷകർ ദുരിതത്തിൽ
മഴ കനത്തതോടെ ചീഞ്ഞുപോയ പച്ചക്കറികള്‍ കർഷകര്‍ കൃഷിയിടത്തില്‍ തന്നെ ഉപേക്ഷിക്കുകയാണ്
അധികമഴ: വട്ടവടയിലെ കർഷകർ ദുരിതത്തിൽ
ഉരുളക്കിഴങ്ങ്, ക്യാരറ്റ്, ക്യാബേജ് തുടങ്ങിയ പച്ചക്കറികളുടെ വിളവെടുപ്പാണ് വട്ടവടയില്‍ നടന്നു വരുന്നത്. ചീഞ്ഞു പോയ പച്ചക്കറികള്‍ കര്‍ഷകര്‍ കൃഷിയിടത്തില്‍ തന്നെ ഉപേക്ഷിക്കുകയാണ്. പുതുതായി കൃഷിയിറക്കിയ പച്ചക്കറിത്തൈകളും തുലാമഴയില്‍ നശിച്ചതായും ഇവർ പരാതിപ്പെടുന്നു.ഓണ വിപണിയില്‍ പ്രതീക്ഷിച്ച വില ലഭിച്ചില്ലെന്ന പരാതി നിലനില്‍ക്കെയാണ് മഴമൂലം കൃഷിയില്‍ വന്‍ നഷ്ടം നേരിട്ടത്.
Last Updated : Oct 19, 2019, 10:40 AM IST