കേരളം

kerala

ETV Bharat / state

വിലയിടിവില്‍ നട്ടംതിരിഞ്ഞ് വട്ടവടയിലെ കർഷകർ

വിപണിയിൽ പച്ചക്കറിക്ക് വില ഉയർന്നു നിൽക്കുമ്പോഴും അതിന്‍റെ നേട്ടം പാവപ്പെട്ട കർഷകർക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം. ഉൽപാദിപ്പിക്കുന്ന പച്ചക്കറി പൂർണമായി സംഭരിക്കാനുള്ള സൗകര്യങ്ങൾ ഹോർട്ടികോർപ്പിനില്ല. അതുകൊണ്ടുതന്നെ സ്വകാര്യ ഏജൻസികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് കർഷകർ.

vattavada farmers crisis  വട്ടവടയിലെ കർഷകർ  farmers in kerala  പച്ചക്കറികൃഷി
വിലയിടിവ് പ്രതിസന്ധിയിലാക്കിയ വട്ടവടയിലെ കർഷകർ

By

Published : Jan 7, 2021, 5:19 PM IST

Updated : Jan 7, 2021, 8:29 PM IST

ഇടുക്കി: ഈ വിളവെടുപ്പ് കാലത്തും പ്രതിസന്ധിയിൽ നട്ടംതിരിയുകയാണ് വട്ടവടയിലെ കർഷകർ. കൊവിഡ് പ്രതിസന്ധികളെ അതിജീവിച്ചാണ് ഇവർ ശീതകാല പച്ചക്കറിക്കൃഷിയിറക്കിയത്. നല്ല വിളവ് ലഭിച്ചെങ്കിലും ന്യായമായ വില ലഭിക്കാത്തതാണ് കർഷകർക്ക് തിരിച്ചടിയായത്. വിപണിയിൽ പച്ചക്കറിക്ക് വില ഉയർന്നു നിൽക്കുമ്പോഴും അതിന്‍റെ നേട്ടം കർഷകർക്ക് ലഭിക്കുന്നില്ല . ഹോർട്ടികോർപ്പ് ന്യായവില നൽകി പച്ചക്കറി സംഭരിക്കുന്നുണ്ട്. എന്നാല്‍ ഉൽപാദിപ്പിക്കുന്ന പച്ചക്കറി പൂർണമായി സംഭരിക്കാനുള്ള സൗകര്യങ്ങൾ ഹോർട്ടികോർപ്പിനില്ല. അതുകൊണ്ടുതന്നെ സ്വകാര്യ ഏജൻസികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് കർഷകർ.

വിലയിടിവില്‍ നട്ടംതിരിഞ്ഞ് വട്ടവടയിലെ കർഷകർ

ഹോർട്ടികോർപ്പ് 30 മുതൽ 35 രൂപവരെ നൽകി പച്ചക്കറി സംഭരിക്കുമ്പോൾ ഈ ഏജൻസികൾ 10 രൂപ മുതൽ 15 രൂപ വരെ മാത്രമാണ് നൽകുന്നത്. മറ്റുമാർഗങ്ങൾ ഇല്ലാത്തതിനാൽ തുച്ഛ വിലയ്ക്ക് പച്ചക്കറികൾ വിറ്റഴിക്കേണ്ട ഗതികേടിലാണ് കർഷകർ. പച്ചക്കറികൾക്ക് തറവില നിശ്ചയിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ ഏജൻസികൾ സർക്കാർ നിശ്ചയിച്ച വില നൽകാൻ തയ്യാറാകുന്നില്ല. അധികൃതർ ആകട്ടെ കർഷകർക്ക് തറവില ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനുള്ള യാതൊരു നടപടികളും സ്വീകരിക്കുന്നില്ല .

Last Updated : Jan 7, 2021, 8:29 PM IST

ABOUT THE AUTHOR

...view details