കേരളം

kerala

ETV Bharat / state

ETV BHARAT IMPACT: രാമനും ലക്ഷ്‌മിക്കും വീടൊരുക്കാൻ വട്ടപ്പാറ തണൽ സ്വയം സഹായ സംഘം - വീട്‌

ഇടിവി വാർത്തയെ തുടർന്നാണ് സേനാപതി മെത്താപ്പ് മഞ്ഞളരുവിയിൽ രാമൻകുട്ടിക്കും ഭാര്യ ലക്ഷ്മിക്കും വീട് നിർമിച്ച്‌ നൽകുവാൻ തണൽ സ്വയം സഹായ സംഘാംഗങ്ങൾ മുന്നോട്ടു വന്നത്

ETV BHARAT IMPACT  വട്ടപ്പാറ തണൽ സ്വയം സഹായ സംഘം  vattappara thanal swoyam sangam  ഇടുക്കി  രാമൻ  വീട്‌  idukki
ETV BHARAT IMPACT: രാമനും ലക്ഷ്‌മിക്കും വീടൊരുക്കാൻ വട്ടപ്പാറ തണൽ സ്വയം സഹായ സംഘം

By

Published : Mar 6, 2021, 4:03 PM IST

Updated : Mar 6, 2021, 4:25 PM IST

ഇടുക്കി:ഇനിയൊരു മഴക്കാലം കൂടി അതിജീവിക്കാൻ കരുത്തില്ലാത്ത കുടിലിൽ ആശങ്കയുടെ നെരിപ്പോടുമായി കഴിയുന്ന വൃദ്ധദമ്പതികൾക്ക് സഹായവുമായി വട്ടപ്പാറ തണൽ സ്വയം സഹായ സംഘം. ഇടിവി വാർത്തയെ തുടർന്നാണ് സേനാപതി മെത്താപ്പ് മഞ്ഞളരുവിയിൽ രാമൻകുട്ടിക്കും ഭാര്യ ലക്ഷ്മിക്കും വീട് നിർമിച്ച്‌ നൽകുവാൻ തണൽ സ്വയം സഹായ സംഘാംഗങ്ങൾ മുന്നോട്ടു വന്നത് .വൃദ്ധ ദമ്പതികളുടെ ദുരിത ജീവിതം കഴിഞ്ഞ ദിവസമാണ് ഇടിവി ‌പുറത്ത് വിട്ടത്. തല ചായ്ക്കാൻ അടച്ചുറപ്പുള്ള ഒരു വീട് മാത്രമാണ് ഇവരുടെ സ്വപ്നം.

ETV BHARAT IMPACT: രാമനും ലക്ഷ്‌മിക്കും വീടൊരുക്കാൻ വട്ടപ്പാറ തണൽ സ്വയം സഹായ സംഘം

പാറക്കെട്ട് നിറഞ്ഞ 25 സെന്‍റ്‌ ഭൂമി മാത്രമാണ് ഇവർക്ക് സ്വന്തമായുള്ളത്. ഭൂമിക്ക് പട്ടയമില്ലാത്തതിനാൽ സൗജന്യ ഭവന പദ്ധതികൾക്ക് ഇവർ അർഹരല്ല. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു രാമൻകുട്ടി വീട്ടിൽ നിന്നു പുറത്തു പോകാറില്ല. ലക്ഷ്മി കൂലിപ്പണിക്കു പോയാണ് ഭക്ഷണത്തിനും മരുന്നിനുമുള്ള വക കണ്ടെത്തുന്നത്. കൂലി പണിയില്ലെങ്കിൽ പട്ടിണിയാണെന്ന് ഇവർ പറയുന്നു. 74 വയസുള്ള രാമൻ കുട്ടിക്കും 65 വയസുള്ള ലക്ഷ്മിക്കും മൂന്ന്‌ പെൺമക്കളാണുള്ളത്. ഇവരെ വിവാഹം ചെയ്തയച്ച ശേഷം ആരും തങ്ങളെ തിരിഞ്ഞു നോക്കാറില്ലെന്ന് ഈ വൃദ്ധ ദമ്പതികൾ പറയുന്നു. അപകടം നിറഞ്ഞ നടവഴിയിലൂടെ അര കിലോമീറ്റർ നടന്നു വേണം ഇവരുടെ വീട്ടിലെത്താൻ.

ഇവരുടെ ദുരവസ്ഥ ഇടിവി വാർത്തയിലൂടെ അറിഞ്ഞ വട്ടപ്പാറ തണൽ സ്വയം സഹായ സംഘാംഗങ്ങള്‍ ഇവരുടെ കുടിൽ സന്ദർശിക്കുകയും പുതിയ വീട് നിർമിച്ച് നൽകുവാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്‌തു. വീട് നിർമിച്ച് തരാൻ മനസ് കാണിച്ച സംഘാംഗങ്ങളോട് ഒരുപാട് നന്ദിയുണ്ടെന്ന് ലക്ഷ്മിയും രാമൻകുട്ടിയും പറഞ്ഞു .2018 ൽ ഇടിവി വാർത്തയെ തുടർന്ന് ആരോരുമില്ലാത്ത സേനാപതി ഗ്രാമപഞ്ചായത്തിൽ താമസിക്കുന്ന വയോധികയായ രാജമ്മക്ക് തണൽ സ്വയം സഹായ സംഘം വീട് നിർമിച്ചു നൽകിയിരുന്നു .

Last Updated : Mar 6, 2021, 4:25 PM IST

ABOUT THE AUTHOR

...view details