ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദീപാ രാജീവ് ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഏഴോളം പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനമായിരുന്നു ചടങ്ങില്‍ ഒരുക്കിയത്. അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ പണികഴിപ്പിച്ച ആധുനിക സ്വീവേജ് ട്രീറ്റ്‌മെൻ്റ് പ്ലാൻ്റ്, മാര്‍ക്കറ്റില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബയോഗ്യാസ് പ്ലാൻ്റ്, കൈനഗിരി ശുദ്ധജല വിതരണ പദ്ധതി തുടങ്ങി ഏഴോളം പദ്ധതികളുടെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനമാണ് അടിമാലിയില്‍ നടന്നത്. കൈനഗിരി ശുദ്ധജല വിതരണപദ്ധതി പഞ്ചായത്തിൻ്റെ മികച്ചനേട്ടമാണെന്ന് ദീപാ രാജീവ് പറഞ്ഞു.
അടിമാലി ഗ്രാമപഞ്ചായത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു - inaugurated
അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ പണികഴിപ്പിച്ച ആധുനിക സ്വീവേജ് ട്രീറ്റ്‌മെൻ്റ് പ്ലാൻ്റ്, മാര്‍ക്കറ്റില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബയോഗ്യാസ് പ്ലാൻ്റ്, കൈനഗിരി ശുദ്ധജല വിതരണ പദ്ധതി തുടങ്ങി ഏഴോളം പദ്ധതികളുടെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനമാണ് അടിമാലിയില്‍ നടന്നത്.
മച്ചിപ്ലാവ് ലൈഫ് ഫ്‌ളാറ്റ് സമുച്ചയത്തിലെ സ്വീവേജ് ട്രീറ്റ്‌മെൻ്റ് പ്ലാൻ്റും പ്രളയത്തില്‍ തകര്‍ന്ന പൊട്ടംകുളം പടി എന്‍.എച്ച് അരിക്കാട് റോഡും പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. മുടിപ്പാറയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോട്ടറി വീടുകളുടെ സമര്‍പ്പണവും പദ്ധതികളില്‍ ഇടം പിടിച്ചിരുന്നു. അടിമാലിയില്‍ നടന്ന ഔദ്യോഗിക പ്രഖ്യാപന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. അടിമാലി മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വി സ്‌കറിയ മുഖ്യാതിഥിയായി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രിന്‍സി മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മേരി യാക്കോബ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.എന്‍ ശ്രീനിവാസന്‍, മറ്റ് പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.