കേരളം

kerala

ETV Bharat / state

വേനലിൽ വാടി ക്ഷീര മേഖല

കാർഷികമേഖലയിൽ ഉണ്ടാകുന്ന തിരിച്ചടികള്‍ മറികടക്കാൻ ക്ഷീര മേഖലയെയാണ് പല കർഷകരും ആശ്രയിച്ചിരുന്നത്. എന്നാൽ കാലിത്തീറ്റയുടെ വില വർധനവ് കർഷകരുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തുകയാണ്.

വേനലിൽ പ്രതിസന്ധിയിലായി ക്ഷീര മേഖല

By

Published : Mar 22, 2019, 4:27 PM IST

Updated : Mar 22, 2019, 5:59 PM IST

കടുത്ത വേനൽ കാർഷികമേഖലക്ക് എന്നതുപോലെ ക്ഷീരമേഖലയ്ക്കും തിരിച്ചടിയാവുകയാണ്. ചൂടേറിയതോടെ തീറ്റപ്പുല്ലിന്‍റെ ലഭ്യതയിലുണ്ടായ കുറവാണ് കാലിവളർത്തലിന് തിരിച്ചടിയാകുന്നത്. അടിക്കടിയുണ്ടാകുന്ന കാലിത്തീറ്റവില വർധനവും ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കുന്നു.

കാലികൾക്ക് നൽകുന്ന പുല്ലിന്‍റെ അളവ് കുറച്ച് കാലിത്തീറ്റ വർധിപ്പിക്കാമെന്ന് കരുതിയാലും നിലവിലെ സാഹചര്യത്തിൽ അത് വലിയ സാമ്പത്തിക ബാധ്യതയാണെന്ന് കര്‍ഷകര്‍ പറയുന്നു. കാർഷികമേഖലയിൽ ഉണ്ടാകുന്ന തിരിച്ചടികള്‍ മറികടക്കാൻ ക്ഷീര മേഖലയെയാണ് പല കർഷകരും ആശ്രയിച്ചിരുന്നത്. എന്നാൽ കാലിത്തീറ്റയുടെ വില വർധനവ് കർഷകരുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തുകയാണ്

കഴിഞ്ഞ ഒരു മാസത്തിനിടയിൽ രണ്ടുതവണയായി കാലിത്തീറ്റക്ക് 50 രൂപയോളം വർധിച്ചിട്ടുണ്ട്. ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1025 രൂപ മുതൽ 1250 രൂപ വരെയാണ് ഇപ്പോഴത്തെ ശരാശരി വില. ചൂടേറിയതോടെ പാലുത്പാദനത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. ചെലവിന് ആനുപാതികമായ വരവ് കാലി വളർത്തലിൽ നിന്നും ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഈ സാഹചര്യത്തിൽ പാലിന് കുറഞ്ഞത് 50 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ പശുവളർത്തലുമായി മുന്നോട്ടു പോകാൻ സാധിക്കൂവെന്നാണ് കർഷകരുടെ നിലപാട്.

വേനലിൽ പ്രതിസന്ധിയിലായി ക്ഷീര മേഖല
Last Updated : Mar 22, 2019, 5:59 PM IST

ABOUT THE AUTHOR

...view details