ഇടുക്കി :വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടേത് കൊലപാതകം തന്നെയെന്ന് വ്യക്തമാക്കി കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതിയുടെ വിധിപ്രസ്താവം. ലൈംഗിക പീഡനം നടന്നിട്ടുമുണ്ട്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റി. കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥൻ സംഭവസ്ഥലം സന്ദർശിച്ചത് (Vandiperiyar Rape and murder case).
ആറ് വയസുകാരിയുടേത് കൊലപാതകം തന്നെയെന്ന് കോടതി, അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ചപറ്റിയെന്നും വിധിപ്രസ്‌താവത്തില്‍ - Idukki six year old girl killed
Vandiperiyar Pocso case : വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമര്‍ശനവുമായി കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി
Published : Dec 14, 2023, 10:58 PM IST
|Updated : Dec 15, 2023, 6:09 AM IST
ഇവിടെ നിന്നും തെളിവുകൾ ശേഖരിക്കുന്നതിൽ ഗുരുതര വീഴ്ച പറ്റിയെന്നും വിധിപ്രസ്‌താവത്തില്‍ കോടതി ചൂണ്ടിക്കാട്ടുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശ്വാസ്യത സംശയകരമാണ്. വിരലടയാള വിദഗ്‌ധനെ കൊണ്ട് പരിശോധിപ്പിച്ചില്ല. ശാസ്ത്രീയമായ തെളിവുകൾ സ്വീകരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥൻ പരാജയപ്പെട്ടു. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി (6year old Raped and killed in Vandiperiyar).
ആറുവയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിടുകയായിരുന്നു. 2021 ജൂണ്‍ 30 നാണ് നാടിനെ നടുക്കിയ നിഷ്ഠൂരമായ ലൈംഗിക പീഡനവും കൊലപാതകവും നടന്നത്.