കേരളം

kerala

ETV Bharat / state

വണ്ടിപ്പെരിയാറില്‍ വെറ്ററിനറി ഡിസ്പെൻസറിയുടെ പ്രവര്‍ത്തനം ആരംഭിച്ചു - വെറ്ററിനറി ഡിസ്പെൻസറി

മൃഗസംരക്ഷണ വകുപ്പിന്‍റെയും വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിന്‍റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

Vandiperiyar  Mlamala Veterinary Dispensary  വണ്ടിപ്പെരിയാര്‍  വെറ്ററിനറി ഡിസ്പെൻസറി  മന്ത്രി അഡ്വ. കെ.രാജു
വണ്ടിപ്പെരിയാറില്‍ ഇനിമുതല്‍ വെറ്ററിനറി ഡിസ്പെൻസറിയും

By

Published : Feb 25, 2020, 4:19 AM IST

ഇടുക്കി: വണ്ടിപ്പെരിയാറിൽ പുതുതായി നിർമിച്ച മ്ലാമല വെറ്ററിനറി ഡിസ്പെൻസറി കെട്ടിടത്തിന്‍റെ ഉദ്ഘാടനം മന്ത്രി അഡ്വ. കെ.രാജു നിർവഹിച്ചു. മൃഗസംരക്ഷണ വകുപ്പിന്‍റെയും വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിന്‍റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ മികച്ച ക്ഷീരകർഷകരെ മന്ത്രി ആദരിച്ചു.

വണ്ടിപ്പെരിയാറില്‍ ഇനിമുതല്‍ വെറ്ററിനറി ഡിസ്പെൻസറിയും

44 ലക്ഷത്തോളം മുതൽ മുടക്കിലാണ് കെട്ടിടം നിര്‍മിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ശാസ്ത്രീയ പോത്തുവളർത്തൽ പരിശീലന ക്ലാസും സംഘടിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എം.കെ.പ്രസാദ് പദ്ധതി വിശദീകരിച്ചു.

ABOUT THE AUTHOR

...view details