കേരളം

kerala

ETV Bharat / state

വണ്ടിപ്പെരിയാർ കൊലപാതകം: അന്വേഷണത്തില്‍ വൻ പാളിച്ചയെന്ന് കോടതി - molestation case Vandiperiyar Court

molestation case Vandiperiyar വണ്ടിപ്പെരിയാര്‍ പീഡനക്കേസില്‍ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കോടതി.

Enter here.. വണ്ടിപ്പെരിയാര്‍ പീഡനക്കേസില്‍ പൊലീസിനെതിരെ കോടതി  Court against police Vandiperiyar molestation case  Vandiperiyar molestation case  വണ്ടിപ്പെരിയാര്‍ പീഡനക്കേസ്  വണ്ടിപ്പെരിയാര്‍ പീഡനക്കേസ് കോടതി  molestation case Vandiperiyar Court against police  idukki Vandiperiyar molestation case  A 6 yearold girl was raped and killed  വണ്ടിപ്പെരിയാര്‍ പീഡനം  വണ്ടിപ്പെരിയാര്‍ പീഡനക്കേസ് പ്രതി അര്‍ജുന്‍  molestation case Vandiperiyar Court
molestation-case-vandiperiyar-court-against-police

By ETV Bharat Kerala Team

Published : Dec 15, 2023, 11:57 AM IST

ഇടുക്കി :വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി അര്‍ജുന്‍ കുറ്റക്കാരനല്ലെന്ന് വിധിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നയിച്ചത് രൂക്ഷവിമര്‍ശനം. ബലാത്സംഗം, കൊലപാതകം ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയ ഒരു വകുപ്പുകളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതാണ് പ്രതി കുറ്റക്കാരനല്ലെന്ന് വിധി പറയാന്‍ കാരണമായത്. കുറ്റകൃത്യത്തിന് തൊട്ടുപിന്നാലെ പ്രധാനപ്പെട്ട ചില പ്രാഥമിക തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് കഴിയാത്തത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമര്‍ശനം.

കോടതി പറഞ്ഞ കാര്യങ്ങൾ: 'സംഭവസ്ഥലത്തു നിന്ന് രക്തസാമ്പിള്‍ ഉള്‍പ്പെടെ ശേഖരിച്ചിരുന്നില്ലെന്നും വിരലടയാളത്തിന്‍റെ സാമ്പിളുകള്‍ പരിശോധിച്ചില്ലെന്നും ശരീര സ്രവങ്ങള്‍ പരിശോധിച്ചില്ലെന്നും ഉള്‍പ്പെടെയുള്ള വീഴ്‌ചകള്‍ കോടതി അക്കമിട്ട് നിരത്തിയിട്ടുണ്ട്. കുട്ടി തൂങ്ങി നിന്നിരുന്ന സ്ഥലത്തു നിന്നുള്ള രക്തം, മലം, മൂത്രം എന്നിവ സുപ്രധാന ഘടകങ്ങളാണെങ്കിലും അവ ഒന്നും തന്നെ പൊലീസിന്‍റെ അന്വേഷണ രേഖകളില്‍ ഇടം പിടിച്ചില്ല. ആറ് വയസ്സുകാരിയായ കുഞ്ഞ് കൊല്ലെപ്പട്ടിട്ട് രണ്ടാം ദിവസം ഉച്ചയ്ക്കാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സംഭവ സ്ഥലത്ത് എത്തിയത്.

പ്രാഥമിക തെളിവുകൾ ശേഖരിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. കെട്ടാന്‍ ഉപയോഗിച്ച വസ്‌തു എടുത്ത അലമാര അന്വേഷണ ഉദ്യോഗസ്ഥന്‍ പരിശോധിച്ചില്ല. അലമാരയില്‍ വസ്ത്രങ്ങളോ അവയിലെ വിരലടയാളങ്ങളോ പരിശോധിച്ചില്ല. വിരലടയാള വിദഗ്‌ധന്‍ എത്തിയില്ല. കേസിന്‍റെ തെളിവുകള്‍ സീല്‍ ചെയ്‌ത് സൂക്ഷിച്ചില്ല. തെളിവുകള്‍ സീല്‍ ചെയ്യാതിരുന്നതിനാല്‍ അവ നശിപ്പിക്കാനോ മാറ്റം വരുത്താനോ ഇടയാക്കും'. കൊലപാതകം നടന്ന റൂമിലെ തെളിവുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്‌തത് പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായ ഗുരുതര വീഴ്‌ചയാണെന്നും കോടതി പറഞ്ഞു.

' വിരലടയാളം ശേഖരിക്കാത്തതില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍റേത് ദുര്‍ബല ന്യായം മാത്രം. സംഭവസ്ഥലത്തു നിന്നും അദൃശ്യമായ ചാന്‍സ് വിരലടയാളം ശേഖരിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വിരലടയാള വിദഗധന്‍റെ സേവനം തേടിയില്ല. ഫിംഗര്‍പ്രിന്‍റുകള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്ന് വിരലടയാള വിദഗ്‌ധന്‍ പറഞ്ഞുവെന്ന ന്യായമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നിരത്തിയത്. പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായ ഗുരുതര അപാകതയാണെന്നും നിലവാരമില്ലാത്ത ന്യായമാണെന്നും കോടതി വിമർശിച്ചു.

പ്രോസിക്യൂഷന്‍ സാക്ഷിയുടെ മൊഴിയിലെ പൊരുത്തക്കേട് വിശദീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പരാജയപ്പെട്ടവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശ്വാസ്യത സംശയകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൃത്യത്തിനുശേഷം പ്രതി ചാടിയ ജനാല അടച്ച നിലയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ അടുത്ത ദിവസം കണ്ടത്. എന്നാല്‍ ജനാല ചെറുതായി തുറന്നിരുന്നുവെന്ന സാക്ഷി മൊഴി അതുമായി പൊരുത്തപ്പെടുന്നില്ലെന്നും കോടതി വിമർശനമായി പറഞ്ഞു.

പ്രതിഷേധവുമായി പാർട്ടികൾ: കട്ടപ്പന പോക്സോ കോടതി വിധിയിൽ വണ്ടിപ്പെരിയാറിൽ പ്രതിഷേധ ജ്വാല. കോൺഗ്രസ്, സി.പി.ഐ, ബി.ജെ.പി, എന്നിവർ പൊലീസ് സ്റ്റേഷനിലേയ്ക്കും, സിപിഎം ടൗണിലും പ്രകടനം നടത്തി. കോൺഗ്രസ് പ്രകടനത്തിൽ പൊലീസുമായി സംഘർഷമുണ്ടായി.

ABOUT THE AUTHOR

...view details