ഇടുക്കി:കൊവിഡ് വലയത്തില്‍ പാടെ തകര്‍ന്നു പോയ വാഗമണ്‍ വീണ്ടും ഉണരുകയാണ്. വിനോദ സഞ്ചാര മേഖലയുടെ വിലക്ക് മാറിയതോടെ നൂറു കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. എല്ലാ ദിവസങ്ങളിലും ഇടുക്കിയുടെ മനോഹരിതയില്‍ മുഴുകാന്‍ നിരവധി ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. ഇടുക്കിയുടെ മടിതട്ടായ വാഗമണ്‍ ഇന്ന് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.
വാഗമണ്‍ ടൂറിസം സജീവമാകുന്നു; വ്യപാരികള്‍ പ്രതീക്ഷയില്‍ - ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു
ലോക്ക് ഡൗണില്‍ ഇവിടുത്തെ കച്ചവടകാര്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു.

വാഗമണ്‍ ടൂറിസം സജീവമാകുന്നു; വ്യപാരികള്‍ പ്രതീക്ഷയില്‍
വാഗമണ്‍ ടൂറിസം സജീവമാകുന്നു; വ്യപാരികള്‍ പ്രതീക്ഷയില്‍
പൈന്‍ മരക്കാടുകളും, മനോഹരമായ തേയിലതോട്ടങ്ങളും, മൊട്ടകുന്നുകളും, മഞ്ഞിന്‍റെ കുളിരില്‍ ആസ്വദിക്കാന്‍ വളരെ ദൂരത്തു നിന്നുപോലും നിരവധി ആളുകള്‍ ഇവിടെ എത്തുന്നു. ലോക്ക് ഡൗണില്‍ ഇവിടുത്തെ കച്ചവടകാര്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍ സഞ്ചാരികള്‍ എത്തിയതോടെ ചെറുകിട കച്ചവടകാരും റിസോര്‍ട് ഉടമകള്‍ക്കും വരുമാനം ലഭിച്ചുതുടങ്ങി. സഞ്ചാരികള്‍ എത്താന്‍ തുടങ്ങിയതിന്‍റെ ആശ്വാസത്തിലാണ് വിനോദ സഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവര്‍.