ഇടുക്കി: വാഗമണ്ണിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. ഹുണ്ടായി കമ്പനി ജീവനക്കാരൻ ജബൽപൂർ സ്വദേശി ദീപക് സിങ്ങ് ടാക്കൂർ ആണ് അപകടത്തിൽ മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. വാഗമൺ അറപ്പ് കാട്ടിലാണ് 200 അടി താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞത്. എം.എം ജെ ടീ കമ്പനി ഉടമ പരേതനായ മണർകാട് പാപ്പന്റെ മകൻ കുഞ്ഞുമോന്റെ ജീപ്പാണ് അപകടത്തിൽ പെട്ടത്. തോട്ടം കാണിക്കാൻ പോകുന്നതിനിടയിലാണ് അപകടം നടന്നത്.
വാഗമണ്ണിൽ വാഹനാപകടത്തിൽ ജബൽപൂർ സ്വദേശി മരിച്ചു - വാഹനാപകടത്തിൽ
പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വാഗമണ്ണിൽ വാഹനാപകടത്തിൽ ജബൽപൂർ സ്വദേശി മരിച്ചു
റോഡിൽ നിന്നും തെന്നിമാറിയ ജീപ്പ് പുല്ലിലൂടെ നിരങ്ങി നീങ്ങി 200 അടി താഴ്ചയിലുള്ള മരത്തോട്ടത്തിൽ പതിക്കുകയായിരുന്നു. ജീപ്പിന്റെ ആദ്യ മറിച്ചിലിൽ തന്നെ കുഞ്ഞുമോൻ തെറിച്ചുവീണു. മറ്റ് രണ്ട് പേരും ജീപ്പിന് അടിയിൽ അകപ്പെട്ടു. അപകടവിവരം അറിഞ്ഞെത്തിയ ഡ്രൈവർമാർ ചേർന്ന് ജീപ്പ് ഉയർത്തിയാണ് ജീപ്പിനടിയിൽപെട്ടവരെ പുറത്തെടുത്തത്. സാരമായി പരിക്കേറ്റ ദീപക് സിങ്ങ് ടാക്കൂർ യാത്രാമദ്ധ്യേയാണ് മരണമടഞ്ഞത്.
Last Updated : Jul 18, 2019, 7:40 PM IST