ഇടുക്കി: വാക്‌സിന്‍ ചലഞ്ചില്‍ സംഭാവന ചെയ്‌ത് ദേവികുളം താലൂക്ക് സഹകരണ കാര്‍ഷിക വികസന ബാങ്ക്. അഞ്ച് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് സംഭാവന ചെയ്തത്. ദേവികുളം എം.എല്‍.എ എ രാജ തുക ഏറ്റുവാങ്ങി.
വാക്‌സിന്‍ ചലഞ്ച്: 5 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌ത് ദേവികുളം കാര്‍ഷിക ബാങ്ക് - ദേവികുളം എം.എല്‍.എ എ രാജ
ബാങ്ക് ജീവനക്കാരുടെ വിഹിതമായി 36541 രൂപ നേരത്തെ വാക്‌സിന്‍ ചലഞ്ചിന്‍റെ ഭാഗമായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ അഞ്ച് ലക്ഷം രൂപ നല്‍കി ബാങ്ക് അധികൃതര്‍ കൊവിഡ് പോരാട്ടത്തെ പിന്തുണച്ചത്.
ALSO READ:കൊവിഡ്: മരിച്ച വാര്‍ഡ് മെമ്പറുടെ അനുസ്മരണാര്‍ത്ഥം കിറ്റ് വിതരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ബാങ്ക് ജീവനക്കാരുടെ വിഹിതമായി 36541 രൂപ നേരത്തെ വാക്‌സിന്‍ ചലഞ്ചിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ബാങ്ക് പ്രസിഡന്‍റ് സി.എ ഏലിയാസ്, സെക്രട്ടറി സി.ജെ അനിതകുമാരി എന്നിവര്‍ ചേര്‍ന്നാണ് തുക ദേവികുളം എം.എല്‍.എ എ രാജയ്ക്ക് കൈമാറി. ചടങ്ങില്‍ ബാങ്ക് വൈസ് പ്രസിഡന്‍റ് പി.ബി സജീവ്, ഡയറക്ടമാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.