കേരളം

kerala

ETV Bharat / state

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വാക്സിൻ ക്യാമ്പ്; അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാർ - കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വാക്സിൻ ക്യാമ്പ്

രാവിലെ ഒമ്പത് മണി മുതലായിരുന്നു വാക്സിനേഷനായി സൗകര്യം ഒരുക്കിയത്. അധികൃതര്‍ എത്തുന്നതിന് മുമ്പ് തന്നെ ആളുകള്‍ ഇവിടെ തടിച്ച് കൂടി. സാമൂഹിക അകലം പാലിച്ച് നില്‍ക്കുന്നതിനോ ക്രമമായി പേര് വിളിക്കുന്നതിന് മൈക്ക് സംവിധാനമോ ഒരുക്കിയിരുന്നില്ല. പേര് വിളിക്കുന്നത് കേള്‍ക്കാന്‍ കഴിയാത്തതിനാല്‍ ആളുകള്‍ കൗണ്ടറിനടുത്തേയ്ക്ക് തടിച്ച് കൂടി

Vaccine camp without covid protocols in senapathi panchayath  കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വാക്സിൻ ക്യാമ്പ്  violation of covid protocol in vaccine camp
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വാക്സിൻ ക്യാമ്പ്; അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാർ

By

Published : May 1, 2021, 1:54 AM IST

ഇടുക്കി: കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വാക്സിനേഷന്‍ സെന്‍ററിൽ വാക്സിൻ ക്യാമ്പ് നടത്തി. സേനാപതി പഞ്ചായത്തില്‍ അരിവിളംചാലില്‍ നടത്തിയ വാക്സിനേഷന്‍ ക്യാമ്പിലാണ് വാക്സിൻ സ്വീകരിക്കാനായി എത്തിയ നൂറു കണക്കിനാളുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തടിച്ചു കൂടിയത്.

മൂന്നൂറ് വാക്സിനുകളാണ് മാങ്ങാത്തൊട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ലഭ്യമായത്. കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ ഒരു ദിവസം ഒമ്പത് പേര്‍ക്ക് വീതം വാക്സിന്‍ നല്‍കാനായിരുന്നു ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നത്. എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ മുന്നൂറ് പേര്‍ക്കും ഒരു ദിവസം തന്നെ വാക്സിന്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തീരുമാനം കൈക്കൊണ്ട പഞ്ചായത്ത് വേണ്ട മുന്‍കരുതലുകളോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കിയില്ലെന്നാണ് പ്രദേശവസികൾ പറയുന്നത്.

രാവിലെ ഒമ്പത് മണി മുതലായിരുന്നു വാക്സിനേഷനായി സൗകര്യം ഒരുക്കിയത്. അധികൃതര്‍ എത്തുന്നതിന് മുമ്പ് തന്നെ ആളുകള്‍ ഇവിടെ തടിച്ച് കൂടി. സാമൂഹിക അകലം പാലിച്ച് നില്‍ക്കുന്നതിനോ ക്രമമായി പേര് വിളിക്കുന്നതിന് മൈക്ക് സംവിധാനമോ ഒരുക്കിയിരുന്നില്ല. പേര് വിളിക്കുന്നത് കേള്‍ക്കാന്‍ കഴിയാത്തതിനാല്‍ ആളുകള്‍ കൗണ്ടറിനടുത്തേയ്ക്ക് തടിച്ച് കൂടി. സംഭവം അറിഞ്ഞ ഉടുമ്പന്‍ചോല പൊലീസ് സ്ഥലത്തെത്തി ക്രമനമ്പര്‍ അനുസരിച്ച് ആളുകളെ വിളിച്ച് വരിയായി നിര്‍ത്തി. എന്നാല്‍ പേര് വിളിച്ച് പറയുന്നത് കേള്‍ക്കാനാവാതെ വന്നതോടെ ആളുകള്‍ കൂട്ടമായി തന്നെ നിലയുറപ്പിച്ചു. രാവിലെ സമയക്രമം ലഭിച്ച പലരും വാക്സിനെടുത്ത് മടങ്ങിയത് ഉച്ചയോടെയാണ്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വാക്സിൻ ക്യാമ്പ്; അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാർ

കൊവിഡ് വ്യാപനം രൂക്ഷമായ പഞ്ചായത്താണ് സേനാപതി .ഇത്തരത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചമൂലം വരും ദിവസങ്ങളില്‍ രോഗ വ്യാപനത്തിന് ആക്കം കൂടുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details