ഇടുക്കി:മഴയിൽ കുതിർന്ന് ഇടുക്കിയിലെ ഉത്രാട പാച്ചിൽ. ഇന്ന്(07.09.2022) ഉച്ചയ്ക്കുശേഷം അതിശക്തമായ മഴയാണ് ഇടുക്കിയിൽ രേഖപ്പെടുത്തിയത്. ഈ ഓണക്കാലത്തെ വ്യാപരത്തില്‍ പ്രതീക്ഷയർപ്പിച്ച വ്യാപാരികൾക്കും ഉത്രാടം നാളിൽ പെയ്‌തിറങ്ങിയ മഴ പ്രതികൂലമായി ബാധിച്ചു. എന്നാല്‍ പ്രതികൂല കാലാവസ്ഥയിലും കുട ചൂടി ഉത്രാട പാച്ചിലിനെത്തിയവരും നിരവധിയാണ്.
മഴയിൽ കുതിർന്ന് ഇടുക്കിയിലെ ഉത്രാട പാച്ചിൽ
മഴ വ്യാപാരികളുടെ ഓണക്കാല പ്രതീക്ഷകളെ തെല്ലുകെടുത്തി. അതേസമയം ശക്‌തമായ മഴയ്‌ക്കിടയിലും കുട ചൂടി വന്ന് ഉത്രാട പാച്ചിലില്‍ പങ്കാളികളായവരുടെ എണ്ണവും കുറവല്ല.
പകൽ സമയത്ത് വ്യാപാരസ്ഥാപനങ്ങളിൽ തിരക്ക് അനുഭവപ്പെട്ടെങ്കിലും മഴ ശക്തമായതോടെ തിരക്കൊഴിഞ്ഞു. ഓണക്കാലത്ത് ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്നത് ഉത്രാട ദിനത്തില്‍ ഉച്ചയ്ക്കുശേഷമാണ്. ഉത്രാടനാളിൽ ഇടുക്കി മലയോരത്ത് വലിയ രീതിയിലുള്ള തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ ഇത്തവണത്തെ മഴ ഓണക്കാല വ്യാപാര പ്രതീക്ഷ കവർന്ന് എടുത്തതായി വ്യാപാരികൾ പറയുന്നു. അതേസമയം അതിശക്തമായ മഴയിൽ കുട ചൂടി കുട്ടികളുമായി ഉത്രാട പാച്ചിലിനായി എത്തിയവര്‍ ഏത് പ്രതികൂല സാഹചര്യത്തിലും ഓണം ആഘോഷമാക്കുന്ന ഇടുക്കി മനസിന്‍റെ നേര്‍ സാക്ഷ്യങ്ങളായി