കേരളം

kerala

ETV Bharat / state

ഇടുക്കിയില്‍ നിരോധിത കീടനാശിനികളുടെ ഉപയോഗം വര്‍ധിക്കുന്നതായി പരാതി

തമിഴ്‌നാട്ടില്‍ നിന്നും മാരക വിഷം ഹൈറേഞ്ചിലെ തോട്ടം മേഖലകളിലേക്ക് എത്തിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ ഗ്രീന്‍കെയര്‍ കേരള കൃഷി മന്ത്രിക്ക് പരാതി നല്‍കി

ഇടുക്കി  നിരോധിത കീടനാശിനികളുടെ ഉപയോഗം വര്‍ധിച്ച് വരുന്നു  നിരോധിത കീടനാശി  തമിഴ്‌നാട്  ഹൈറേഞ്ചിലെ തോട്ടം മേഖല  ഗ്രീന്‍കെയര്‍ കേരള  കൃഷി മന്ത്രി  use of banned pesticides  Idukki
ഇടുക്കിയില്‍ നിരോധിത കീടനാശിനികളുടെ ഉപയോഗം വര്‍ധിച്ച് വരുന്നു

By

Published : Feb 27, 2020, 2:12 AM IST

Updated : Feb 27, 2020, 3:26 AM IST

ഇടുക്കി: ജില്ലയില്‍ നിരോധിത കീടനാശിനികളുടെ ഉപയോഗം വര്‍ധിച്ച് വരുന്നതായി പരിസ്ഥിതി സംഘടനയായ ഗ്രീന്‍കെയര്‍ കേരളയുടെ പരാതി. തമിഴ്‌നാട്ടില്‍ നിന്നും മാരക വിഷം ഹൈറേഞ്ചിലെ തോട്ടം മേഖലകളിലേക്ക് എത്തിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കൃഷി മന്ത്രിക്ക് സംഘടന പരാതി നല്‍കി.

ഇടുക്കിയില്‍ നിരോധിത കീടനാശിനികളുടെ ഉപയോഗം വര്‍ധിക്കുന്നതായി പരാതി

കീടനാശിനികളുടെ അമിത ഉപയോഗം ജില്ലയില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കുന്നതായി ഗ്രീന്‍കെയര്‍ കേരളയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലയിലെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം സംബന്ധിച്ച് 2015ല്‍ ഗ്രീന്‍കെയര്‍ കേരള നടത്തിയ പഠനത്തിന്‍റെ തുടര്‍ച്ചയെന്നോണമാണ് നിരോധിത കീടനാശിനി പ്രയോഗത്തിനെതിരെ കൃഷിവകുപ്പ് മന്ത്രിക്കടക്കം പരാതി സമര്‍പ്പിച്ച് സംഘടന രംഗത്ത് വന്നിരിക്കുന്നത്. കാര്യങ്ങള്‍ നിയന്ത്രണമില്ലാതെ മുമ്പോട്ട് പോയാല്‍ ജില്ലയില്‍ വരും വര്‍ഷങ്ങളില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം പതിന്‍ മടങ്ങ് വര്‍ധിക്കുമെന്നാണ് സംഘടനാ ഭാരവാഹികള്‍ പറയുന്നത്. നിരോധിത കീടനാശിനികള്‍ തമിഴ്‌നാട്ടില്‍ നിന്നും ജില്ലയിലേക്ക് പേരുമാറ്റി എത്തിക്കുന്നുവെന്നും മഴക്കാലമാകുന്നതോടെ ഇവ വലിയ തോതില്‍ തോട്ടങ്ങളില്‍ പ്രയോഗിച്ച് തുടങ്ങുമെന്നും പരാതിയില്‍ പറയുന്നുണ്ട്. പരിസ്ഥിതിയുടെ ആവാസ വ്യവസ്ഥക്ക് തന്നെ ഭീഷണിയാകുന്ന ഇത്തരം മാരക വിഷം ജില്ലയിലേക്കെത്തിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.

ഏലക്കായുടെ വില ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ വരുന്ന വര്‍ഷക്കാലത്ത് കായ് ഫലം വര്‍ധിപ്പിക്കാനായി വലിയ തോതില്‍ കീടനാശിനി പ്രയോഗം നടന്നേക്കാം. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി നിരോധിത കീടനാശിനികള്‍ കേരളത്തിലേക്കെത്തുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ നടപടി വേണമെന്നും സംഘടനയുടെ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കീടനാശിനി പ്രയോഗത്തിനെതിരെ പൊതുസമൂഹത്തെ ബോധവാന്‍മാരാക്കാന്‍ ബോധവല്‍ക്കരണ സന്ദേശറാലിക്കും ഗ്രീന്‍കെയര്‍ കേരള പദ്ധതി ഇടുന്നുണ്ട്.

Last Updated : Feb 27, 2020, 3:26 AM IST

ABOUT THE AUTHOR

...view details