കേരളം

kerala

ETV Bharat / state

പട്ടയഭൂമി സര്‍ക്കാര്‍ ഭൂമിയുടെ പട്ടികയില്‍; പ്രതിസന്ധിയിലായി ഉപ്പുതറ നിവാസികള്‍ - ഉപ്പുതറ ഭൂപ്രശ്‌നം

സ്വകാര്യ വ്യക്തികള്‍ അന്യായമായി കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കണമെന്ന രാജമാണിക്യം റിപ്പോർട്ടില്‍ സര്‍ക്കാര്‍ പട്ടയഭൂമിയായി നല്‍കിയ പ്രദേശങ്ങളും ഉള്‍പ്പെട്ടിരിക്കുകയാണ്. ഇതോടെ ഭൂമി പണയപ്പെടുത്തി എടുത്ത വായ്‌പകള്‍ പുതുക്കാനോ പുതിയവ എടുക്കാനോ സാധിക്കാത്ത സ്ഥിതിയിലാണ് നിരവധിയാളുകള്‍.

പട്ടയഭൂമി സര്‍ക്കാര്‍ ഭൂമിയുടെ പട്ടികയില്‍; പ്രതിസന്ധിയിലായി ഉപ്പുതറ നിവാസികള്‍

By

Published : Oct 19, 2019, 6:51 PM IST

Updated : Oct 19, 2019, 7:38 PM IST

ഇടുക്കി: ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അയവ് വരുത്തിയെങ്കിലും ഉപ്പുതറയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ തുടരുകയാണ്. സ്വകാര്യ വ്യക്തികള്‍ അന്യായമായി കരസ്ഥമാക്കി വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കണമെന്ന രാജമാണിക്യം റിപ്പോർട്ടിനെ തുടർന്നുണ്ടായ ഉത്തരവാണ് നൂറുകണക്കിന് കർഷകർക്കും വ്യാപാരികൾക്കും വിനയായിരിക്കുന്നത്.

പട്ടയഭൂമി സര്‍ക്കാര്‍ ഭൂമിയുടെ പട്ടികയില്‍; പ്രതിസന്ധിയിലായി ഉപ്പുതറ നിവാസികള്‍

ഉപ്പുതറ വില്ലേജിലെ 338, 594, 596, 800, 916, 917 എന്നീ സർവ്വേ നമ്പരുകൾക്ക് പുറമെ മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്ത 274/1 മുതൽ 274/11 വരെയുള്ള സബ് ഡിവിഷനുകളിലെ പട്ടയ ഭൂമിയും ഉത്തരവിന്‍റെ കീഴിലായതോടെയാണ് പ്രതിസന്ധികള്‍ തുടങ്ങിയത്. നിലവില്‍ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമാണ് ഉപ്പുതറ വില്ലേജിലെ ആറ് സര്‍വ്വേ നമ്പരുകളിലെ പട്ടയഭൂമിയുടെ കരം സ്വീകരിക്കുന്നത്. ഇതോടെ ഭൂമി പണയപ്പെടുത്തി എടുത്ത വായ്‌പകള്‍ പുതുക്കാനോ പുതിയവ എടുക്കാനോ സാധിക്കാത്ത സ്ഥിതിയാണുള്ളത്. മക്കളുടെ വിദ്യാഭ്യസം, വിവാഹം, സ്ഥലങ്ങളുടെ ക്രയവിക്രയങ്ങൾ എന്നിവയെല്ലാം മുടങ്ങിക്കിടക്കുകയാണ്. ഭൂപരിഷ്‌കരണ നിയമം വരുന്നതിന് മുൻപ് കർഷകർക്ക് സ്വന്തമായ, പട്ടയഭൂമിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്.

Last Updated : Oct 19, 2019, 7:38 PM IST

ABOUT THE AUTHOR

...view details