ഇടുക്കി:ഉപ്പുതറയില്‍ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച എട്ടുവയസ്സുകാരിക്ക് വീണ്ടും മര്‍ദ്ദനം. കുട്ടിയുടെ അമ്മയാണ് മര്‍ദ്ദിച്ചത്. അമ്മയും സുഹൃത്തും ചേര്‍ന്ന് കുട്ടിയെ മര്‍ദ്ദിക്കുന്നതായി മുത്തശ്ശി നല്‍കിയ പരാതിയിലാണ് ഇവര്‍ അറസ്റ്റിലായത്. ഇന്നലെ ജാമ്യം നേടി പുറത്തിറങ്ങിയ ഇവര്‍ വീട്ടിലെത്തി കുട്ടിയെ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. താന്‍ അറസ്റ്റിലാകാന്‍ കാരണം കുട്ടിയുടെ മൊഴിയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പരിക്കേറ്റ കുട്ടി ഉപ്പുതറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഉപ്പുതറയിലെ കുട്ടിക്ക് വീണ്ടും മര്‍ദ്ദനം; മര്‍ദ്ദിച്ചത് ജാമ്യത്തില്‍ ഇറങ്ങിയ അമ്മ - ഉപ്പുതറയിലെ കുട്ടിക്ക് വീണ്ടും മര്‍ദ്ദനം
എട്ടുവയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അമ്മയും ആണ്‍സുഹൃത്തും അറസ്റ്റിലായിരുന്നു
മര്‍ദ്ദനമേറ്റ കുട്ടി
നിരന്തരം തന്നെ മര്‍ദ്ദിക്കുന്നതായി കുട്ടി മുത്തശ്ശിയോട് പറഞ്ഞിരുന്നു. ഇവര്‍ നല്‍കിയ പരാതിയില്‍ ആദ്യം അമ്മയുടെ സുഹൃത്ത് അനീഷിനെ അറസ്റ്റ് ചെയ്തു. പിന്നീട് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അമ്മയെ അറസ്റ്റ് ചെയ്തു. കുട്ടിയെ മര്‍ദ്ദിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. മര്‍ദ്ദനമേറ്റ കുട്ടിയും സഹോദരിയും മുത്തശ്ശിയുടെ സംരക്ഷണയിലാണ്.