ഇടുക്കി:മഞ്ഞിൽ കുളിച്ച് ആകാശത്തെ തൊട്ട് ഉപ്പുകുന്ന് അരുവിപ്പാറ മെട്ട്. മഴ മാറിയതോടെ കുളമാവിന് സമീപമുള്ള അരുവിപ്പാറ മെട്ടിലെ കാഴ്ച്ചകൾ സഞ്ചാരികൾക്ക് ആവേശമാവുകയാണ്. കുളമാവ് പാറമട - ഉപ്പുകുന്ന് റോഡിലെ കാഴ്ച്ചകൾ സഞ്ചാരികൾക്ക് പുത്തന്‍ അനുഭുതിയാണ് സമ്മാനിക്കുന്നത്.
അടുത്തിടെ മാത്രം അറിയപെട്ട തുടങ്ങിയ ഉപ്പുകുന്ന് അരുവിപ്പാറ മെട്ടും ഇവിടുത്തെ കാഴ്ച്ചകളും ഇനിയും കണ്ടിട്ടില്ലാത്ത സമീപ വാസികളും നിരവധിയാണ്. പ്രധാന പാതയിൽ നിന്നും അൽപ്പം മാറിയുള്ള മൊട്ടകുന്നുകളാണ് സഞ്ചാരികളുടെ ഇടത്താവളമാവുന്നത്. രാവിലെയും വൈകിട്ടും ഇവിടെ മൂടി കിടക്കുന്ന മൂടൽ മഞ്ഞ് ആരെയും വിസ്മയിപ്പിക്കും.