ഇടുക്കി:നെടുങ്കണ്ടം പാമ്പാടുംപാറയില്‍ അജ്ഞാത ജീവി ആടിനെ കടിച്ച് കൊന്നു. ഒരു ആടിനെ കൂട്ടില്‍ നിന്ന് കാണാതായെന്നും ഉടമ പറഞ്ഞു. പാമ്പാടുംപാറ തെക്കേകുരിശുമല സ്വദേശി പ്രഭുവിന്‍റെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടുകളെയാണ് അജ്ഞാത ജീവി കടിച്ച് കൊന്നത്. വീട്ടില്‍ വളര്‍ത്തിയിരുന്ന രണ്ട് ആടുകളില്‍ ഒന്നാണ് ചത്തത്.
ഇടുക്കിയില്‍ അജ്ഞാത ജീവി ആടിനെ കടിച്ച് കൊന്നു; പ്രദേശവാസികള്‍ പരിഭ്രാന്തിയില്‍ - ഇടുക്കിയില്‍ അജ്ഞാത ജീവി ആടിനെ കടിച്ച് കൊന്നു
പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി
ഇടുക്കിയില്‍ അജ്ഞാത ജീവി ആടിനെ കടിച്ച് കൊന്നു; പ്രദേശവാസികള്‍ പരിഭ്രാന്തിയില്‍
ശരീരത്തിന്‍റെ ഉള്‍ഭാഗത്ത് നിന്നും മാസം പൂര്‍ണമായും നഷ്‌ടപ്പെട്ട നിലയിലാണ് ആടിന്‍റെ ശരീരം കണ്ടെത്തിയത്. കൂടിന് സമീപത്തായി പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടതോടെ, നാട്ടുകാര്‍ പരിഭ്രാന്തിയിലായി.
വനം വകുപ്പ് നടത്തിയ പരിശോധനയില്‍ കാല്‍പാടുകള്‍ പൂച്ചപുലിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലയത്തിന് സമീപം ക്യാമറ സ്ഥാപിയ്ക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍