ഇടുക്കി: ബഫർ സോൺ വിഷയത്തില്‍ പുനഃപരിശോധനയെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ്. സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർണയിച്ചത് പുനഃപരിശോധിക്കുമെന്നും പൊതുജനാഭിപ്രായം കൂടി ഇക്കാര്യത്തിൽ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. അന്തർ ദേശീയ ഗജദിന ആഘോഷപരിപാടികൾ തേക്കടിയിൽ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഫർ സോൺ: പുനഃപരിശോധിക്കുമെന്നും പൊതുജനാഭിപ്രായം പരിഗണിക്കുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി - സംരക്ഷിത വനമേഖലക്ക് ചുറ്റും ബഫർ സോൺ നിർണയിച്ചത്
സംരക്ഷിത വനമേഖലക്ക് ചുറ്റും ബഫർ സോൺ നിർണയിച്ചത് പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ്
ബഫർ സോൺ വിഷയത്തിൽ കേരളത്തിലാകെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന് വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാട് കേരളത്തിലെത്തിയ ഭുപേന്ദ്ര യാദവ് വ്യക്തമാക്കിയത്. കാട്ടാനകളും മനുഷ്യരും തമ്മിലുള്ള സംഘർഷം വർധിച്ചു വരുന്ന സാഹചര്യത്തിൽ ജനജീവിതം സമാധാനപൂർണ്ണമാക്കാൻ വേണ്ട അടിയന്തര നടപടികൾ പ്രദേശവാസികളുമായി കൂടിയാലോചിച്ച് നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. വന്യ മൃഗ ആക്രമണം തടയാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്മാർക്ക് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
കട്ടപ്പനയിൽ ഇഎസ്ഐ ആശുപത്രി സ്‌ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങിൽ കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബി, ഡീൻ കുര്യാക്കോസ് എംപി, വാഴൂർ സോമൻ എംഎൽഎ, വിവിധ സംസ്ഥാനങ്ങളിലെ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.