കേരളം

kerala

ETV Bharat / state

ഇടുക്കിയില്‍ വനത്തിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - youth dead body found idukki

30നും 40നും ഇടയിൽ പ്രായമുള്ള യുവാവിന്‍റെ മൃതദേഹമാണ് വന്യജീവി സങ്കേതത്തിലെ വനത്തിനുള്ളിൽ നിന്നും കണ്ടെത്തിയത്

അജ്ഞാത യുവാവിന്‍റെ മൃതദേഹം കണ്ടെത്തി  യുവാവിന്‍റെ മൃതദേഹം കണ്ടെത്തി  ഇടുക്കിയിൽ യുവാവിന്‍റെ മൃതദേഹം  അഴുകിയ നിലയിൽ യുവാവിന്‍റെ മൃതദേഹം  unidentified youth dead body found idukki  youth dead body found idukki  youth dead body found
വനത്തിൽ അജ്ഞാത യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

By

Published : Nov 20, 2020, 12:00 PM IST

ഇടുക്കി: വന്യജീവി സങ്കേതത്തിലെ വനത്തിനുള്ളിൽ അജ്ഞാത യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കോഴിമല പാമ്പാടിക്കുഴിയിൽ നിന്നും മൂന്ന് കിലോമീറ്ററോളം അകലെ പാറക്കെട്ടിലാണ് മൃതശരീരം കണ്ടെത്തിയത്. 30നും 40നും മധ്യേ പ്രായം തോന്നിക്കുന്ന യുവാവിന്‍റേതാണ് മൃതദേഹമെന്നാണ് വിലയിരുത്തൽ. വനത്തിൽ പട്രോളിങ് നടത്തിയ വനപാലക സംഘം ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാഴ്ചയോളം പഴക്കം തോന്നിക്കുന്ന ജഡം അഴുകിയ നിലയിലാണ്.

ഷർട്ട്‌ ധരിച്ചിട്ടുണ്ടെങ്കിലും പാന്‍റ് ഊരിയിട്ട നിലയിലാണ്. സമീപത്തു നിന്നും കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. കട്ടപ്പന എസ്.ഐ കെഎം സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അടുത്തകാലത്ത് കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. മുതദേഹം കട്ടപ്പന താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തും.

ABOUT THE AUTHOR

...view details