ഇടുക്കി: റോഡ് നിര്‍മാണത്തിന്‍റെ മറവില്‍ അനധികൃതമായി മരം മുറിച്ചതിന് പിന്നില്‍ വന്‍ അഴിമതിയെന്ന ആരോപണവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്. നെടുങ്കണ്ടത്തും, രാജാക്കാട് മുന്നുറേക്കറിലുമടക്കം റോഡ് നിര്‍മാണത്തിന്‍റെ മറവില്‍ അനധികൃതമായി മരങ്ങള്‍ മുറിച്ച് കടത്തിയതില്‍ വിവിധ വകുപ്പുകളുടെ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് വനം, പിഡബ്ലൂഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുന്നത്.
റോഡ് നിര്‍മാണത്തിന്‍റെ മറവില്‍ അനധികൃത മരം മുറിക്കലെന്ന് ആരോപണം also read:സംസ്ഥാനത്ത് മഴ ശക്തമാകും ; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കരാറുകാരനില്‍ നിന്നും ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയാണ് മരം മുറിക്കലിന് ഉദ്യോഗസ്ഥര്‍ കൂട്ടു നിന്നതെന്നാണ് ആരോപണം. നിലവില്‍ അന്വേഷണം നടക്കുന്നതിനൊപ്പം സര്‍ക്കാര്‍ ഇടപെട്ട് അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണവും നടത്തണമെന്ന് ഗ്രീന്‍ കെയര്‍ കേരള ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി കെ. ബുള്‍ബേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്തിക്ക് ഗ്രീന്‍കെയര്‍ കേരള കത്തയച്ചു.
തേവാരംമേട് വനംവകുപ്പ് സെക്ഷന്‍റെ കീഴിൽ നിന്നും 18 മരങ്ങളും പൊന്മുടി വനംവകുപ്പ് സെക്ഷന്‍റെ കീഴിൽ നിന്നും 30 മരങ്ങളും മുറിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമിക നിഗമനം. ഇതില്‍ പിഡബ്ല്യഡി ഉദ്യോഗസ്ഥരെയും കരാറുകാരനേയും പ്രതിയാക്കിയാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്.