ഇടുക്കി:കുട്ടികള്‍ ബെല്ലടിച്ചതിനെത്തുടര്‍ന്ന് മുന്നോട്ടെടുത്ത സ്കൂള്‍ ബസിന്‍റെ ടയറിനടിയില്‍പ്പെട്ട് ക്ളീനര്‍ മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ (40) ആണ് മരിച്ചത്. തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് അപകടം നടന്നത്. ഉടുമ്പന്നൂർ സെന്‍റ് ജാേര്‍ജ് സ്കൂള്‍ ബസിലെ ക്ലീനറായിരുന്നു.
കുട്ടികള്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് ബസ് മുന്നോട്ട് എടുത്തു; സ്കൂള്‍ ബസ് ക്ലീനർക്ക് ദാരുണാന്ത്യം - ഏഴാനിക്കൂട്ടത്ത് ബസ് ഡ്രൈവര്‍ മരിച്ചു
തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയിലാണ് മരിച്ചത്. ഉടുമ്പന്നൂർ സെന്‍റ് ജാേര്‍ജ് സ്കൂള്‍ ബസിലെ ക്ലീനറായിരുന്നു.
![കുട്ടികള്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് ബസ് മുന്നോട്ട് എടുത്തു; സ്കൂള്‍ ബസ് ക്ലീനർക്ക് ദാരുണാന്ത്യം കുട്ടികള്‍ ബെല്ലടിച്ചതിന് തുടര്‍ന്ന് ബസ് മുന്നോട്ട് എടുത്തു; സ്കൂള്‍ ബസ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16083993-thumbnail-3x2-sss.jpeg)
കുട്ടികള്‍ ബെല്ലടിച്ചതിന് തുടര്‍ന്ന് ബസ് മുന്നോട്ട് എടുത്തു; സ്കൂള്‍ ബസ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ഏഴാനിക്കൂട്ടത്ത് കുട്ടികളെ കയറ്റാനായി ബസ് നിര്‍ത്തിയപ്പോള്‍ ജിജോ പുറത്തിറങ്ങി. ഈ സമയം ബസിലുണ്ടായിരുന്ന കുട്ടികള്‍ ബെല്ലടിച്ചതോടെ ബസ് മുന്നോട്ടെടുത്തു. പെട്ടെന്ന് ബസിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ജിജോ പിടിവിട്ട് ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അപകടം നടക്കുമ്പോൾ ജിജോയുടെ കുട്ടികളും ബസില്‍ ഉണ്ടായിരുന്നു.
Also Read:പയ്യന്നൂരില്‍ ബസിനടിയില്‍ പെട്ട് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
Last Updated : Aug 12, 2022, 3:37 PM IST
TAGGED:
Udumbannur St George school