ഇടുക്കി: പിജെ ജോസഫിന്‍റെ പുതിയ കൂട്ടുകെട്ട് എൻഡിഎ ബന്ധത്തിന്‍റെ തെളിവെന്ന് ഉടുമ്പന്‍ ചോല മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംഎം മണി. ഉടുമ്പന്‍ചോലയിൽ നാമനിര്‍ദേശ പത്രിക സമർപ്പിച്ചതിന് ശേഷം നെടുങ്കണ്ടത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 96ലെ തെരഞ്ഞെടുപ്പില്‍ എംഎം മണിയെ പരാജയപ്പെടുത്തിയ ഇഎം ആഗസ്‌തിയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. അന്നത്തെ മണി അല്ല ഇപ്പോള്‍, ഇടുക്കിയിലെ അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിക്കുമെന്ന് എംഎം മണി വ്യക്തമാക്കി.
പിജെ ജോസഫിന്‍റെ പുതിയ കൂട്ടുകെട്ട് എൻഡിഎ ബന്ധത്തിന്‍റെ തെളിവെന്ന് എം.എം മണി - mm mani
ഉടുമ്പന്‍ചോലയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.എം മണി നാമനിര്‍ദേശ പത്രിക സമർപ്പിച്ചു
![പിജെ ജോസഫിന്‍റെ പുതിയ കൂട്ടുകെട്ട് എൻഡിഎ ബന്ധത്തിന്‍റെ തെളിവെന്ന് എം.എം മണി ഇടുക്കി ഇടുക്കി ജില്ലാ വാര്‍ത്തകള്‍ assembly election news kerala assembly election 2021 നിയമസഭ തെരഞ്ഞെടുപ്പ് 2021 കേരള നിയമസഭ തെരഞ്ഞെടുപ്പ് mm mani submitted nomination papers udumbanchola ldf candidate mm mani mm mani mm mani latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11048773-thumbnail-3x2-mmmaninew.jpg)
പിജെ ജോസഫിന്‍റെ പുതിയ കൂട്ടുകെട്ട് എൻഡിഎ ബന്ധത്തിന്‍റെ തെളിവെന്ന് എം.എം മണി
പിജെ ജോസഫിന്‍റെ പുതിയ കൂട്ടുകെട്ട് എൻഡിഎ ബന്ധത്തിന്‍റെ തെളിവെന്ന് എം.എം മണി
ജില്ലയിലെ ഭൂമി വിഷയങ്ങളിൽ ജനങ്ങളെ എക്കാലത്തും വഞ്ചിക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്ന് എംഎം മണി കൂട്ടിച്ചേര്‍ത്തു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തി വരണാധികാരി കെയു ഷെറീഫിനാണ് പത്രിക സമർപ്പിച്ചത്. ജോയ്സ് ജോര്‍ജ്, പിഎൻ വിജയൻ, സിയു ജോയ് തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.