ഇടുക്കിയിൽ ജില്ലാ പഞ്ചായത്തിലടക്കം ഭരണം നിലനിര്‍ത്തുമെന്ന് യുഡിഎഫ് - Idukki election result
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷം തദ്ദേശ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍
ഇടുക്കിയിൽ ജില്ലാ പഞ്ചായത്തിലടക്കം ഭരണം നിലനിര്‍ത്തുമെന്ന് യുഡിഎഫ്
ഇടുക്കി: ജില്ലാ പഞ്ചായത്തിലടക്കം യുഡിഎഫ് ഭരണം നിലനിര്‍ത്തുമെന്നും പഞ്ചായത്തുകള്‍ കൂടുതല്‍ നേടുമെന്നുമുള്ള പ്രതീക്ഷയിലാണ് യുഡിഎഫെന്ന് ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷം തദ്ദേശ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍. സ്വര്‍ണക്കടത്തടക്കമുള്ള അഴിമതിക്കെതിരായ ജനവിധിയാകും തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.