ഇടുക്കി :ഭൂമി - ബഫര്‍സോണ്‍ വിഷയങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയില്‍ നാളെ യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.
ഇടുക്കിയില്‍ നാളെ യുഡിഎഫ് ഹർത്താൽ ; ഭൂമി - ബഫര്‍സോണ്‍ വിഷയങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യം - ഭൂമി ബഫര്‍സോണ്‍ വിഷയത്തില്‍ ഇടുക്കി ഹര്‍ത്താല്‍
ഭൂമി - ബഫര്‍സോണ്‍ വിഷയങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഇടുക്കിയില്‍ ഹർത്താൽ ആഹ്വാനം ചെയ്‌തിരിക്കുന്നത്

ഹർത്താലിന് മുന്നോടിയായി ഇന്ന് വൈകിട്ട് ജില്ലയുടെ വിവിധ മേഖലകളിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ഭൂവിഷയങ്ങള്‍ പരിഹരിക്കുന്നതിന് നിയമ നിര്‍മാണം നടത്തുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടുക എന്നിവയാണ് ആവശ്യം. ഈ വിഷയങ്ങളില്‍ ഇടപെടല്‍ നടത്തിവരികയാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും പട്ടയങ്ങളുടെ ചട്ട ലംഘനം ചൂണ്ടിക്കാട്ടി കര്‍ശന നടപടിയുമായി റവന്യൂ വകുപ്പ് മുന്നോട്ട് പോവുമ്പോഴും വിഷയങ്ങളിൽ ശാശ്വത പരിഹാരമാവുന്നില്ല.
നിലവില്‍ ഹര്‍ത്താല്‍ നടത്തുന്നതിനൊപ്പം ശക്തമായ ബഹുജന പ്രതിഷേധ പരിപാടികളും സര്‍ക്കാരിനെതിരെ ഇടുക്കിയിൽ ഉയര്‍ത്തിക്കൊണ്ട് വരാനാണ് യുഡിഎഫിന്‍റെ തീരുമാനം.