കേരളം

kerala

ETV Bharat / state

എംഎം മണിയോട് തോൽവി; തലമൊട്ടയടിച്ച് ഇഎം അഗസ്‌തി - EM Augusthy

എംഎം മണി ഇരുപതിനായിരത്തിൽ കൂടുതൽ വോട്ടുകൾക്ക് ജയിച്ചാൽ തല മൊട്ടയടിക്കും എന്നായിരുന്നു അഗസ്‌തിയുടെ പ്രഖ്യാപനം

ഇഎം അഗസ്‌തി  തലമൊട്ടയടിച്ച് ഇഎം അഗസ്‌തി  എംഎം മണി  ഉടുമ്പൻചോല തെരഞ്ഞെടുപ്പ്  EM Augusthy  EM Augusthy tonsures head
എംഎം മണിയോട് തോൽവി; തലമൊട്ടയടിച്ച് ഇഎം അഗസ്‌തി

By

Published : May 4, 2021, 9:27 PM IST

ഇടുക്കി: ഉടുമ്പൻചോലയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഇഎം ആഗസ്‌തി തെരഞ്ഞെടുപ്പ് ചാലഞ്ചിൻ്റെ ഭാഗമായി തല മുണ്ഡനം ചെയ്‌തു. എംഎം മണി ഇരുപതിനായിരത്തിൽ കൂടുതൽ വോട്ടുകൾക്ക് ജയിച്ചാൽ തല മൊട്ടയടിക്കും എന്നായിരുന്നു അഗസ്‌തിയുടെ പ്രഖ്യാപനം. മുപ്പത്തിയെണ്ണായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എംഎം അഗസ്തി ഉടുമ്പൻചോലയിൽ എംഎം മണിയോട് തോറ്റത്.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇഎം അഗസ്‌തി നടത്തിയ പ്രഖ്യാപനം

Also Read:ഘടകകക്ഷികളെ കുറ്റം പറയരുത്, കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും പി.ജെ ജോസഫ്

വോട്ടെണ്ണൽ ദിനം തോൽവി ഉറപ്പിച്ചപ്പോൾ തന്നെ തല മൊട്ടയടിക്കുമെന്ന് അഗസ്തി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. അഗസ്റ്റിയോട് തല മൊട്ടയടിക്കരുതെന്ന് എംഎം മണി തെരഞ്ഞെടുിപ്പ് വിജയത്തിന് ശേഷം അഭ്യർഥിച്ചു. എന്നാല്‍ ചൊവ്വാഴ്‌ച രാവിലെ വേളാങ്കണ്ണിയിൽ വെച്ചാണ് അഗസ്തി തല മൊട്ടയടിച്ചത്.

ABOUT THE AUTHOR

...view details