ആരോഗ്യകേന്ദ്രത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും യുഡിഎഫ് വിട്ടുനിന്ന് പ്രതിഷേധിച്ചു - രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രം
നിലവിലെ സിപിഎം ഭരണസമിതിയുടെ രാഷ്ട്രീയ വിവേചനത്തെ തുടർന്നാണ് നടപടിയെന്ന് അംഗങ്ങള്‍ ആരോപിച്ചു.
ഇടുക്കി: രാജകുമാരി പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്ന ചടങ്ങിൽ നിന്നു യു.ഡി.എഫ് അംഗങ്ങള്‍ വിട്ടു നിന്നു. നിലവിലെ സിപിഎം ഭരണസമിതിയുടെ രാഷ്ട്രീയ വിവേചനത്തെ തുടർന്നാണ് നടപടിയെന്ന് അംഗങ്ങള്‍ ആരോപിച്ചു. മറ്റ് രാഷ്ട്രിയ പാർട്ടികളുടെ നേതാക്കളെ ക്ഷണിക്കുകയും നോട്ടീസിൽ പേര് നൽകുകയും ചെയ്‌തിരുന്നു. എന്നാല്‍ യുഡിഎഫ് അംഗങ്ങളെ വിളിച്ചില്ലെന്നാണ് പരാതി. ടിസി ബിനുവിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി രാഷ്ട്രീയ വിവേജനമാണ് കാണിക്കുന്നത് എന്നും യൂ ഡി എഫ് മെമ്പർമാർ പറഞ്ഞു.